കേരളത്തില് അഞ്ച് പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കേരളത്തിലാകെ 32 പേർ കോവിഡ്–19 രോഗത്തിന്റെ ചികിത്സയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിങ്കളാഴ്ച 27 പേരാണ് ചികിത്സയിലുണ്ടായിരുന്നത്. 32ൽ 23 പേർക്കും സംസ്ഥാനത്തിനു പുറത്തുനിന്നാണ് രോഗം പിടിച്ചത്. 11 പേർ വിദേശത്തുനിന്നു വന്നവരാണ്. ചെന്നൈ 6, മഹാരാഷ്ട്ര 4, നിസാമുദീൻ 2. സമ്പർക്കത്തിലൂടെ 9 പേർക്കും രോഗം ബാധിച്ചു. ഇതിൽ 6 പേർ വയനാട്ടിലാണ്. ചെന്നൈയിൽനിന്ന് വന്ന ഡ്രൈവറുടെ കുടുംബത്തിലെ മൂന്നു പേർ, സഹ ഡ്രൈവറുടെ മകൻ, സമ്പർക്കത്തിൽവന്ന മറ്റ് 2 പേർ എന്നിവർക്കാണ് രോഗം. വയനാടിന് പുറത്ത് സമ്പർക്കത്തിൽ രോഗബാധയുണ്ടായ മൂന്നു പേരും ഗൾഫിൽനിന്ന് വന്നവരുടെ ഉറ്റവരാണ്.
Related News
ഡിസംബര് 26 ന് സൂര്യനെ ചന്ദ്രന് മറയ്ക്കും
വലയ സൂര്യഗ്രഹണം കാണാന് തയ്യാറെടുത്ത് ശാസ്ത്രലോകം. ക്രിസ്മസ് ദിവസത്തിന് പിറ്റേന്ന് ഡിസംബര് 26നാണ് സൂര്യഗ്രഹണം കാണാനാകുക. സൂര്യനെ ചന്ദ്രന് മറയ്ക്കുമ്ബോള് വലിയൊരു വളയുടെ രൂപത്തിലുള്ള സൂര്യബിംബത്തെയാണ് കാണാന് സാധിക്കുന്നത്. ഈ ശാസ്ത്രകൗതുകത്തിന്റെ പാത സൗദി അറേബ്യ, ഖത്തര് യുഎഇ, ഇന്ത്യ, ശ്രീ ലങ്ക, മലേഷ്യ, സിംഗപ്പൂര്, എന്നീ രാജ്യങ്ങളിലൂടെയാണ് കടന്നു പോകുന്നത്. കാസര്ഗോഡ്, കണ്ണൂര്, കോഴിക്കോട്, വയനാട് ജില്ലകളില് വലയസൂര്യഗ്രഹണത്തെ അതിന്റെ പൂര്ണതയില് കാണാന് സാധിക്കും. മലപ്പുറം, പാലക്കാട് ജില്ലകളിലെ ചില മേഖലകളിലും കാണാന് സാധിക്കും. അടുത്ത […]
പി.എസ്.സിക്ക് വീഴ്ച സംഭവിച്ചിട്ടില്ല; ക്രമക്കേടുണ്ടായത് പരീക്ഷാ ഹാളിലെന്ന് ആഭ്യന്തര വിജിലന്സ്
പി.എസ്.സിക്ക് പരീക്ഷ നടത്തിപ്പില് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആഭ്യന്തര വിജിലന്സ്. ചോദ്യപേപ്പറുകള് സെന്ററുകളില് എത്തിക്കുന്നതില് വീഴ്ചയില്ല. ക്രമക്കേടുണ്ടായത് പരീക്ഷാ ഹാളിലെന്നും ആഭ്യന്തര വിജിലന്സിന്റെ റിപ്പോര്ട്ടില് പറയുന്നു.
മോഫിയയുടെ ആത്മഹത്യ; വീഴ്ച വരുത്തിയ സിഐയെ ചുമതലകളില് നിന്ന് മാറ്റിയിട്ടില്ലെന്ന് അന്വര് സാദത്ത് എംഎല്എ
ആലുവയില് ഗാര്ഹിക പീഡനത്തെ തുടര്ന്ന് ആത്മഹത്യ ചെയ്ത മോഫിയയുടെ മരണത്തില് ആരോപണവിധേയനായ പൊലീസ് ഉദ്യോഗസ്ഥനെ സ്റ്റേഷന് ചുമതലകളില് നിന്നും മാറ്റിയിട്ടില്ലെന്ന് ആലുവ എംഎല്എ അന്വര് സാദത്ത്. വിഷയത്തില് ഗുരുതരമായ വീഴ്ചയാണ് പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ആരോപണവിധേയനായ സിഎയെ ഇതുവരെ സ്റ്റേഷന് ചാര്ജില് നിന്നും മാറ്റിയിട്ടില്ല. സിഐയെ കൃത്യമായി ആരോ സംരക്ഷിക്കുന്നുണ്ടെന്നും എംഎല്എ ട്വന്റിഫോറിനോട് പറഞ്ഞു. ‘മോഫിയയുടെ ആത്മഹത്യാ കുറിപ്പില് ആ പൊലീസുകാരനെതിരെയും എഴുതിയിട്ടുണ്ട്. മലയിന്കീഴ് സ്റ്റേഷനിലെ ഒരു കേസുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ എന്നെ വിളിച്ചിരുന്നു. അവര് […]