കോവിഡ് ഭീതിക്കിടെ എസ്.എസ്.എൽ.എസ് പ്ലസ് ടു ഉൾപ്പടെ മുഴുവൻ പരീക്ഷകളും കേരളം മാറ്റിവെച്ചു. വെെറസ് ബാധ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിനിടെ കനത്ത ജാഗ്രത പുലർത്തുന്നതിന്റെ ഭാഗമായാണ് സർവകലാശാല പരീക്ഷകൾ ളൾപ്പടെ മാറ്റിവെച്ചത്. എട്ടാം ക്ലാസ് വരെയുള്ള പരീക്ഷകൾ നേരത്തെ മാറ്റിവെച്ചിരുന്നു.
മാര്‍ച്ച് മുപ്പത്തിയൊന്ന് വരെ പരീക്ഷകള്‍ ഒന്നും നടത്തുന്നതല്ല. മാറ്റിവെക്കുന്ന പരീക്ഷകള്‍ എന്ന് നടത്തുന്നമെന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. എസ്.എസ്.എൽ.സിയിൽ നാലു പരീക്ഷകളാണ് ബാക്കിയുള്ളത്. സർവകലാശാല പരീക്ഷകളും നടന്നുവരികയായിരുന്നു.
നേരത്തെ യു.ജി.സിയും സി.ബി.എസ്.ഇയും പരീക്ഷകൾ മാറ്റിവെക്കുന്നതായി അറിയച്ചിരുന്നുവെങ്കിലും, സംസ്ഥാനത്തെ പരീക്ഷകൾ മാറ്റിവെക്കുന്നതായുള്ള തീരുമാനം കേരളം കെെകൊണ്ടിരുന്നില്ല. എന്നാൽ നിലവിൽ എല്ലാ മേഖലകളിലും ജാഗ്രത ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പരീക്ഷകൾ മാറ്റിവെച്ചത്.