Kerala

പിറവം സീറ്റിനെ ചൊല്ലി കേരള കോണ്‍ഗ്രസ് എമ്മില്‍ പൊട്ടിത്തെറി; ജോസ് കെ മാണി സീറ്റ് കച്ചവടം നടത്തിയെന്ന് ആരോപണം

പിറവം മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയെ ചൊല്ലി കേരള കോണ്‍ഗ്രസ് എമ്മില്‍ പൊട്ടിത്തെറി. യൂത്ത് ഫ്രണ്ട് നേതാവും പിറവം നഗരസഭാ കൗണ്‍സിലറും കൂടിയായ ജില്‍സ് പെരിയപുറം പാര്‍ട്ടി വിട്ടു. പാര്‍ട്ടിയിലില്ലാത്ത ഡോ. സിന്ധുമോള്‍ ജേക്കബിന് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് രാജി.

ജോസ് കെ മാണി സീറ്റ് കച്ചവടം നടത്തിയെന്നാണ് ആരോപണം. ഇന്ന് പുലര്‍ച്ചെ വരെ തന്നെയാണ് പരിഗണിച്ചിരുന്നത്. കേരള കോണ്‍ഗ്രസിന്റെ സീറ്റുകള്‍ കോടികള്‍ക്ക് വിറ്റെന്ന് ജില്‍സ് പെരിയപുറം ആരോപിച്ചു. താന്‍ കത്തോലിക്കന്‍ ആയതിനാല്‍ സീറ്റ് നല്‍കാന്‍ കഴിയില്ലെന്ന് ജോസ് കെ മാണി പറഞ്ഞു. ഓര്‍ത്തഡോക്‌സ്- യാക്കോബായ വിഭാഗക്കാരനെ പിന്തുണയ്ക്കാന്‍ തന്നോട് ആവശ്യപ്പെട്ടെന്നും ജില്‍സ്. 13 സീറ്റുകളിലും കേരളാ കോണ്‍ഗ്രസ് എം പരാജയപ്പെടും. പാര്‍ട്ടി പ്രവര്‍ത്തകരെ തഴഞ്ഞാണ് സിപിഐഎമ്മുകാരിക്ക് സീറ്റ് നല്‍കിയതെന്നും ജില്‍സ് ആരോപിച്ചു.