Kerala

കേരള കോൺഗ്രസ് എമ്മിന്‍റെ ഇടതുമുന്നണി പ്രവേശന പ്രഖ്യാപനം ഈ മാസം 18ന് ശേഷം

കേരള കോൺഗ്രസ് എമ്മിന്‍റെ ഇടതുമുന്നണി പ്രവേശന പ്രഖ്യാപനം ഈ മാസം 18നു ശേഷം ഉണ്ടാകും . പാലാ ഉൾപ്പെടെയുള്ള നിയമസഭാ സീറ്റുകളുടെ കാര്യത്തിൽ അന്തിമ ധാരണയായി . ജോസ് വിഭാഗത്തിന് രണ്ടില അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടിക്കെതിരെ ജോസഫ് വിഭാഗം നൽകിയ ഹർജി ഇന്ന് ഹൈകോടതി പരിഗണിച്ചേക്കും .

കേരള കോൺഗ്രസ് ജോസ് വിഭാഗം യു.ഡി.എഫ് മുന്നണിയുമായി പൂർണമായും അകന്നു എന്നത് ഈ വാക്കുകളിൽ വ്യക്തമാണ് . മുന്നണി മാറ്റ പ്രഖ്യാപനം 18നു എൽ.ഡി.എഫ് യോഗത്തിനു ശേഷം ഉണ്ടാകും . പ്രഖ്യാപനം ഉണ്ടാകുന്ന മുറയ്ക്ക് ജോസ് കെ മാണി രജ്യസഭ സീറ്റ് രാജിവയ്ക്കും . മറ്റു ജനപ്രതിനിധികളുടെ കാര്യത്തിൽ പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റി ചേർന്നു തീരുമാനിക്കും . സിപിഐയും എൻസിപിയെയും അനുനയിപ്പിക്കാനുള്ള ശ്രമം നടന്നു വരികയാണ്. ജില്ലയിൽ ജോസ് വിഭാഗത്തിന്‍റെ ശക്തി സംബന്ധിച്ച് സി.പി.എം ജില്ലാ നേതൃത്വം സംസ്ഥാന നേതാക്കൾക്ക് റിപ്പോർട്ട് സമർപ്പിച്ചു .

ഇതിന്‍റെ അടിസ്ഥാനത്തിലാകും നിയമസഭാ സീറ്റുകളുടെ ധാരണ. അതേസമയം ജോസഫ് വിഭാഗം പിന്നോട്ടില്ലെന്ന നിലപാടിന്‍റെ ഉറപ്പിലാണ് യു.ഡി.എഫ് കുട്ടനാട്ടിൽ ഇന്നലെ ജോസഫ് വിഭാഗം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. ജോസഫ് വിഭാഗം എം.എൽ.എമാർക്കെതിരെ വിപ് ലംഘിച്ചു എന്ന് കാട്ടി ജോസ് വിഭാഗം നാളെ എം.എൽ.എമാർക്കെതിരെ സ്‌പീക്കർക്ക പരാതി നൽകും . ജോസ് വിഭാഗത്തിന് രണ്ടില നൽകിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരെ കേരള ഹൈകോടതിയിൽ ജോസഫ് വിഭാഗം സമർപ്പിച്ച് ഹരജി ഇന്ന് കോടതി പരിഗണിച്ചേക്കും .