കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിയുടെ ചെയര്‍മാന്‍ പി.ജെ ജോസഫാണെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാം തെരഞ്ഞെടുപ്പ് കമ്മീഷനില്‍ കത്ത് നല്‍കി. ഇതോടെ പി.ജെ ജോസഫ് വിഭാഗം പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷമാകും. ജോസ് കെ.മാണി വിഭാഗത്തോട് ആലോചിക്കാതെയാണ് ജോയ് എബ്രഹാമിന്റെ കത്ത്. ചെയര്‍മാന്‍ പദവിയുടെ തര്‍ക്കത്തെ ചൊല്ലിയുള്ള കേസ് കോടതിയില്‍ നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാന കമ്മിറ്റി ഉടന്‍ വിളിക്കില്ലെന്നാണ് ജോസഫിന്റെ നിലപാട്.
കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ആരാകണമെന്ന തര്‍ക്കം തുടരുന്നതിനിടെയാണ് ജോയ് എബ്രഹാം തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയത്. നിയമസഭയില്‍ പാര്‍ട്ടിയുടെ കക്ഷി നേതാവിന്റെ ഇരിപ്പിടം ജോസഫിന് നല്‍കിയതിന് പിന്നാലെയാണ് ഈ നീക്കം. ഇതോടെ ഫലത്തില്‍ ജോസഫ് വിഭാഗം കേരള കോണ്‍ഗ്രസിലെ ഔദ്യോഗിക വിഭാഗമായി മാറും., ഈ രണ്ട് നീക്കങ്ങളും ജോസ് കെ.മാണി വിഭാഗത്തെ അവഗണിച്ചാണ് ജോസഫ് വിഭാഗം ഈ രണ്ട് നീക്കങ്ങളും നടത്തിയത്. ഇനി പാര്‍ട്ടി പിളര്‍ന്നാലും ജോസ് കെ.മാണി വിഭാഗം വിമതപക്ഷമാകും.മോന്‍സ് ജോസഫ്,സി.എഫ് തോമസ് എന്നീ എം.എല്‍.എമാരുടെ പിന്തുണയും പി.ജെക്കൊപ്പമാണ്. റോഷി അഗസ്റ്റിന്‍, എന്‍.ജയരാജ് എന്നീ എം.എല്‍.എമാരാണ് ജോസ് കെ.മാണി വിഭാഗത്തിന് ഒപ്പമുള്ളത്. ജൂണ്‍ 9നകം പാര്‍ലമെന്ററി പാര്‍ട്ടി ലീഡറെ നിശ്ചയിച്ച് ഔദ്യോഗികമായി അറിയിക്കണമെന്ന് നിയമസഭ സ്പീക്കര്‍ ആവശ്യപ്പെട്ടിരുന്നു.
പാര്‍ട്ടിയുടെ ചെയര്‍മാന്‍ പദവി തര്‍ക്കം സംബന്ധിച്ച കേസ് തിരുവനന്തപുരം കോടതിയിലാണ്. ആഗസ്ത് മാസം കേസ് വീണ്ടും പരിഗണിക്കുന്നതു വരെ സംസ്ഥാനത്ത് കമ്മിറ്റി വിളിച്ചു ചേര്‍ക്കേണ്ടന്ന നിലപാടിലാണ് പി.ജെ ജോസഫ്. എന്നാല്‍ ജോസ് കെ.മാണി വിഭാഗത്തിന്റെ പ്രധാന ആവശ്യം. ഉടന്‍ സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ക്കണമെന്നാണ്. അതുകൊണ്ടുതന്നെ കേരള കോണ്‍ഗ്രസില്‍ എം പാര്‍ട്ടിയില്‍ സ്ഥിതി കലുഷിതമാണ്.