പാർട്ടിയുടെ സീറ്റുകൾ ഇല്ലാതാക്കിയതിന് പിന്നിൽ അനൂപ് ജേക്കബാണെന്ന് ജോണി നെല്ലൂര്‍.
അനൂപ് ജേക്കബ് വേറെ പാർട്ടിയുണ്ടാക്കിയാൽ അത് ചീട്ട് കൊട്ടാരം പോലെ തകരുമെന്ന് കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ചെയർമാൻ ജോണി നെല്ലൂര്‍. അനൂപ് കഴിഞ്ഞ ദിവസം വിളിച്ച യോഗം സംഘടനാ വിരുദ്ധമാണ്. പാർട്ടിയുടെ സീറ്റുകൾ ഇല്ലാതാക്കിയതിന് പിന്നിൽ അനൂപ് ജേക്കബാണ്. വീണ്ടും യോഗം വിളിച്ചാൽ നടപടിയെടുക്കേണ്ടി വരുമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.
അതേസമയം ജോണി നെല്ലൂരിനെതിരെ പാര്‍ട്ടി യുവജന വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി എം.സി സെബാസ്റ്റ്യന്‍ രംഗത്തെത്തി. ജോണി നെല്ലൂർ യു.ഡി.എഫിനെ തകർക്കാൻ ശ്രമിക്കുകയാണെന്നാണ് സെബാസ്റ്റ്യന്‍ പറഞ്ഞത്. ജോണി നെല്ലൂർ വിളിച്ച യോഗം ഭരണഘടനാ വിരുദ്ധമാണെന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് പ്രേംസൺ പോൾ ആരോപിച്ചു.