നിയമസഭാ തെരഞ്ഞെടുപ്പില്‍ മലബാറില്‍ മൂന്ന് സീറ്റുകള്‍ ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് എം. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ഓരോ സീറ്റ് വീതം വേണം. പാർട്ടിക്ക് സ്വാധീനമുള്ള മേഖലകളില്‍ സീറ്റ് നല്‍കണമെന്ന ആവശ്യമാണ് ഇടതു മുന്നണിക്ക് മുമ്പാകെ ജോസ് കെ മാണി വിഭാഗം വെച്ചിരിക്കുന്നത്.
Related News
കർഷക നിയമം സ്റ്റേ ചെയ്യേണ്ടിവരുമെന്ന് സുപ്രീംകോടതി; എതിർത്ത് കേന്ദ്രം
കാർഷിക നിയമം സ്റ്റേ ചെയ്യുമെന്ന് വാക്കാൽ സൂചന നൽകി സുപ്രീം കോടതി. കർഷക സമരം കൈകാര്യം ചെയ്ത കേന്ദ്രസർക്കാർ നടപടികൾ നിരാശപ്പെടുത്തുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. നിയമം വിശദമായി പരിശോധിക്കാൻ സമിതിയെ നിയോഗിക്കുമെന്നും സമിതി രൂപീകരിച്ച് പ്രശ്നം പരിഹരിക്കുന്നത് വരെ നിയമം സ്റ്റേ ചെയ്യുമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നിയമം നടപ്പാക്കുന്നത് സ്റ്റേ ചെയ്യരുതെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അറ്റോണി ജനറൽ കോടതിയോട് ആവശ്യപ്പെട്ടു. സമരം ചെയ്യുന്ന കർഷകരെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജികളിൽ […]
പി എസ് ഇ പരീക്ഷ ; കൊവിഡ് പോസിറ്റീവ് ആയവർക്ക് പ്രത്യേക ക്ലാസ് മുറികൾ ഒരുക്കും
കൊവിഡ് പോസിറ്റീവ് ആയവർക്ക് പിഎസ്സി പരീക്ഷ എഴുതാൻ പ്രത്യേക ക്ലാസ്സ്മുറി സജ്ജമാക്കാൻ തീരുമാനമായി. ജൂലൈ 1 മുതൽ നടക്കുന്ന പരീക്ഷകളിൽ കൊവിഡ് പോസിറ്റീവ് ആയവർക്കായി പരീക്ഷാകേന്ദ്രങ്ങളിൽ പ്രത്യേക ക്ലാസ്സ്മുറി തയാറാക്കും. സർക്കാർ നിർദേശിച്ച മാനദണ്ഡങ്ങൾ പാലിച്ചു പരീക്ഷ എഴുതാം. ഉദ്യോഗാർത്ഥികൾ പിപിഇ കിറ്റ് ധരിക്കേണ്ടതില്ലെന്നും പിഎസ്സി.
പാലം തകരാന്‍ കാരണം ബീമിന് കൊടുത്ത താങ്ങ് ഇളകിയതെന്ന് കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ റിപ്പോര്‍ട്ട്
തലശേരി – മാഹി ബൈപാസില്‍ നിര്‍മാണത്തിലിരിക്കുന്ന പാലത്തിന്റെ ബീമുകള്‍ തകര്‍ന്ന സംഭവത്തില്‍ ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടര്‍ക്ക് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ബീമിന് കൊടുത്ത താങ്ങ് ഇളകിയതാണ് അപകട കാരണമെന്നും നിര്‍മാണത്തില്‍ അപാകത ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാലത്തിന്റെ ബീമുകള്‍ തകര്‍ന്നതിന് തൊട്ട് പിന്നാലെ ബൈപാസിന്റെ കരാര്‍ ഏറ്റെടുത്ത ഇ.കെ.കെ കണ്‍സ്ട്രക്ഷന്‍ കമ്പനിയോട് ദേശീയപാത അതോറിറ്റി വിശദീകരണം ചോദിച്ചിരുന്നു. പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ബീമുകള്‍ പരസ്പരം ബന്ധിപ്പിക്കുന്ന താങ്ങിന് ഇളക്കം സംഭവിച്ചതാണ് അപകട കാരണമെന്നായിരുന്നു കമ്പനിയുടെ […]