ജോസ് ടോമിന് രണ്ടില ചിഹ്നം അനുവദിക്കുന്നതില്‍ സമവായ ശ്രമവുമായി കോണ്‍ഗ്രസ് . സമവായ സാധ്യത അവസാന മണിക്കൂറിലും നിലനില്‍ക്കുന്നുണ്ടെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. ചിഹ്നം അനുവദിക്കേണ്ട ഫോം ബി മൂന്നു മണിക്കകം സമർപ്പിക്കണം എന്ന് വരണാധികാരി അറിയിച്ചു.
രണ്ടില ചിഹ്നം നൽകണം നൽകണം എങ്കിൽ പാർട്ടി ചയർമാൻ ഒപ്പിട്ടു നൽകേണ്ട ഫോം ബി ഇന്ന് മൂന്നിന് മുമ്പേ റെറ്റ്നിങ് ഓഫീസർ മുമ്പാകെ സമർപ്പിക്കണം. സ്വാതന്ത്ര സ്ഥാനാർഥി ആയും കേരള കോൺഗ്രസ് പാർട്ടി സ്ഥാനാർഥി എന്ന നിലയിലും രണ്ടു സെറ്റ് പത്രികയാണ് യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോം ളാലം ബ്ലോക്ക് ഓഫീസിൽ എത്തി അസിസ്റ്റന്റ് റെറ്റ്നിങ് ഓഫീസർ മുമ്പാകെ സമർപ്പിച്ചത്. ചിഹ്നത്തിൽ ഇപ്പോഴും ചർച്ചകൾ തുടരുന്നു.
പാലാ തന്നെ സ്വീകരിക്കും എന്ന് പ്രചാരണത്തിന് ഇറങ്ങിയപ്പോൾ തന്നെ മനസിലായെന്ന് യുഡിഫ് സ്ഥാനാർഥി ജോസ് ടോം ബി.ജെ.പി സ്ഥാനാർഥി എൻ. ഹരിയും ഇന്ന് നാമനിർദേശ പത്രിക സമർപ്പിച്ചു. ഏഴാം തിയതിയാണ് സ്ഥാനാർത്ഥികൾ റെറ്റ്നിങ് ഓഫീസർ ചിഹ്നം അനുവദിക്കുക.