India Kerala

പ്രളയത്തില്‍ 26700 കോടിയുടെ നഷ്ടം; പുനർനിർമാണത്തിന് 15,882 കോടി വേണം

ജാതി, മത വിവേചനങ്ങൾക്കെതിരെയുള്ള പോരാട്ടത്തിൽ കേരളം മാതൃകയാണെന്ന് ഗവര്‍ണര്‍ പി.സദാശിവം. കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് പ്രതികൂല സമാപനം ഉണ്ടായി. ആരോഗ്യ, വിദ്യാഭ്യാസ മേഖലയിൽ സഹായം ലഭിച്ചില്ല. മത്സ്യതൊഴിലാളികളുടെ ഇടപെടലിനെ കുറിച്ച് അഭിമാനമുണ്ടെന്നും പ്രളയ കാലത്തെ സഹായത്തിന് കേന്ദ്രത്തിന് നന്ദിയുണ്ടെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.

പ്രളയത്തില്‍ 26700 കോടിയുടെ നഷ്ടമുണ്ടായി. അടിസ്ഥാന സൗകര്യങ്ങളുടെ പുനർനിർമാണത്തിന്15,882 കോടി വേണം. കേരളത്തെ പുനർനിർമാണത്തിനുള്ള വെല്ലുവിളിയായി ഇതിനെ കാണണം. കടമെടുപ്പ് പരിധി വർധിപ്പിക്കാൻ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടതായും ഗവര്‍ണര്‍ പറഞ്ഞു. വീടുകളുടെ പുനർനിർമാണം ലൈഫ് പദ്ധതിയിലൂടെ ആക്കും. നവോത്ഥാന മ്യൂസിയം സ്ഥാപിക്കും. വനിതാ മതിൽ ലിംഗ നീതിക്ക് വേണ്ടിയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ശബരിമല കോടതി വിധി നടപ്പാക്കാൻ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. മാനവ വിഭവശേഷി സൂചികകളിൽ കേരളം മുന്നിലാണ്. അഴിമതി കുറഞ്ഞ ,വർഗ്ഗീയ കലാപം ഇല്ലാത്ത ഒരേ ഒരു സംസ്ഥാനം കേരളമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.