കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ പേര്‍ നിരീക്ഷണത്തില്‍. ഏഴ് പേര്‍ ആശുപത്രിയിലും 73 പേര്‍ വീടുകളിലുമായാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു
ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും കേരളത്തിലെത്തിയവരാണ് നിരീക്ഷണത്തിലുള്ളത്. ഇത്തരത്തില്‍ വന്നവരില്‍ പനി, ചുമ തുടങ്ങിയ ലക്ഷണങ്ങളുള്ള ഏഴ് പേരാണ് വിവിധ ആശുപത്രികളിലുള്ളത്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇത്.
എണ്‍പതോളം പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. ഇവര്‍ക്ക് രോഗലക്ഷണങ്ങളില്ലെങ്കിലും വിദേശത്ത് നിന്നുവന്നതിനാല്‍ മുന്‍കരുതലെന്ന നിലയിലാണ് ഈ നടപടി. എല്ലാ മെഡിക്കല്‍കോളജുകളിലും ജനറല്‍ – ജില്ലാ ആശുപത്രികളിലും ഐസുലേഷന്‍ വാര്‍ഡുകള്‍ തയ്യാറാക്കിയിട്ടുണ്ട്. വിദേശത്ത് നിന്ന് വരുന്നവരെ പരിശോധിക്കുന്നതിനായി വിമാനത്താവളങ്ങളില്‍ സജ്ജീകരണമൊരുക്കിയിട്ടുണ്ട്. ആവശ്യമായ മരുന്നുകളും എത്തിച്ചു. രോഗലക്ഷണം കണ്ടാല്‍ അടിയന്തരമായി ചികിത്സ തേടണം.
കൊറോണ വൈറസ് സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവര്‍ പ്രദേശത്തെ മെഡിക്കല്‍ ഓഫീസര്‍മാരുമായും ബന്ധപ്പെടണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. സംശയനിവാരണത്തിന് ആരോഗ്യവകുപ്പിന്റെ ദിശ ഹെല്‍പ് ലൈന്‍ നമ്പറായ 0471 255 2056 ലേക്ക് വിളിക്കാം.