Kerala

നിയമസഭാ കയ്യാങ്കളി കേസ്; പ്രതികളുടെ ഹർജിയിൽ വിധി സെപ്റ്റംബർ 6ന്

നിയമസഭാ കയ്യാങ്കളി കേസിലെ പ്രതികളുടെ വിടുതൽ ഹർജിയിൽ തിരുവനന്തപുരം സി.ജെ.എം. കോടതി സെപ്റ്റംബർ 6ന് വിധി പറയും. കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ വേണമെന്ന് രമേശ് ചെന്നിത്തല കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. കേസിൽ പ്രതികൾ നൽകിയിട്ടുള്ള വിടുതൽ ഹർജികളും രമേശ് ചെന്നിത്തലയുടെ തടസ ഹർജിയുമാണ് കോടതി ഇന്ന് പരിഗണിച്ചത്.

നേരത്തെ കേസ് പിൻവലിക്കാനുള്ള സർക്കാർ ഉത്തരവ് തള്ളിയ സുപ്രിംകോടതി പ്രതികൾ വിചാരണ നേരിടണമെന്ന് ഉത്തരവിട്ടിരുന്നു. തുടർന്ന് മന്ത്രി ശിവൻകുട്ടിയും എൽ.ഡി.എഫ്. നേതാക്കളായ മറ്റ് പ്രതികളും വിടുതൽ ഹർജി നൽകി. എന്നാൽ കേസ് തള്ളരുതെന്നാവശ്യപ്പെട്ട് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോടതിയെ സമീപിച്ചു. അതേ സമയം രമേശ് ചെന്നിത്തലയ്ക്ക് കേസിൽ കക്ഷി ചേരാൻ അധികാരമില്ല എന്നായിരുന്നു സർക്കാർ അഭിഭാഷകന്റെ വാദം.