പി.ജെ ജോസഫിന് കോട്ടയം സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് എമ്മില്‍ രാജി. കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി പി.എം ജോർജാണ് രാജിവെച്ചത്. കോട്ടയത്ത് മത്സരിക്കാന്‍ താല്പര്യം അറിയിച്ച പി.ജെ ജോസഫിനെ തള്ളി തോമസ് ചാഴിക്കാടനെ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി ചെയര്മാന് കെ.എം മാണി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ പി.ജെ ജോസഫ് തന്നെ രംഗത്ത് എത്തിയിരുന്നു.
തോമസ് ചാഴിക്കാടനെ കോട്ടയത്ത് സ്ഥാനാർഥിയാക്കിയത് അംഗീകരിക്കാനാവില്ലെന്നും തനിക്ക് സീറ്റ് നിഷേധിച്ചത് നീതിപൂര്‍വമായ തീരുമാനമല്ലെന്നും, ജില്ല മാറി മത്സരിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടി സീറ്റ് നിഷേധിച്ചത് അംഗീകരിക്കാനാവില്ലെന്നുമായിരുന്നു പി.ജെ ജോസഫിന്റെ പ്രതികരണം.
അതേസമയം കോട്ടയം സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്ണയത്തെൊച്ചൊല്ലി കേരള കോണ്‍ഗ്രസ് എമ്മിലുണ്ടായ പ്രതിസന്ധിയില്‍ യു.ഡി.എഫ് ഇടപെടുമെന്ന് മുന്നണി കണ്‍വീനര്‍ ബെന്നി ബഹനാന് മീഡിയവണിനോട് പറഞ്ഞു.