India Kerala

കുടിലതന്ത്രം എല്ലാവരും മനസിലാക്കണമെന്ന് കെമാല്‍ പാഷ

പൗരത്വ നിയമ ഭേദഗതിക്കെതിരെ ആലപ്പുഴയിൽ വമ്പൻ റാലി. ലജ്നത്തുൾ മുഹമ്മദിയയുടെ നേതൃത്വത്തിൽ നടന്ന റാലിയിൽ പതിനായിരങ്ങൾ അണിചേർന്നു. വർഗ്ഗത്തിന്റെ പേരിൽ ജനങ്ങളെ വേർതിരിക്കാനുള്ള കുടിലതന്ത്രം എല്ലാവരും മനസിലാക്കണമെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് റിട്ട. ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു.

ലജ്നത്തുൾ മുഹമ്മദിയയുടെ നേതൃത്വത്തിൽ അമ്പലപ്പുഴ താലൂക്കിലെ മുഴുവൻ മഹല്ല് ജമാഅത്തുകളിൽ നിന്നും സാംസ്കാരിക മേഖലകളിൽ നിന്നുളളവരുമാണ് മഹാറാലിയിൽ പങ്കെടുത്തത്. കളർകോട് ബൈപ്പാസിൽ നിന്നാരംഭിച്ച റാലി നഗരചത്വരത്തിൽ സമാപിച്ചു. ഭാരത്തിന്റെ അടിസ്ഥാന മൂല്യം മതനിരപേക്ഷതയാണ്. മതത്തിന്റെ പേരിൽ മതിൽ കെട്ടാൻ ആരെയും അനുവദിക്കരുതെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് റിട്ട. ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം കൊണ്ടു വന്നതിനെ സ്വാഗതം ചെയ്യുന്നു. ഇതിനെതിരെ അവകാശ ലംഘനത്തിന് നടപടിയെടുക്കാൻ ആർക്കും കഴിയില്ലെന്നും കെമാൽ പാഷ വ്യക്തമാക്കി. വരും ദിവസങ്ങളിൽ നിരാഹാരമടക്കമുള്ള സമരത്തിലേക്ക് നീങ്ങുമെന്ന് ലജ് നത്തുൾ മുഹമ്ദിയ നേതൃത്വവും അറിയിച്ചു.