ഓഗസ്റ്റ് 5ന് നടന്ന കേരള എഞ്ചിനീയറിങ് ആർക്കിടെക്ചർ മെഡിക്കൽ (കീം 2021) പരീക്ഷയുടെ സ്കോർ പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് cee.kerala.gov.in എന്ന വെബ്സൈറ്റിൽ കാൻഡിഡേറ്റ് പ്രൊഫൈലിൽ ലോഗിൻ ചെയ്തത് സ്കോർ പരിശോധിക്കാം.
Related News
പ്രൊഫഷണൽ മാജിക്ക് ഷോ നിർത്തുന്നുവെന്ന് മജീഷ്യൻ മുതുകാട്
പ്രൊഫഷണൽ മാജിക്ക് ഷോ നിർത്തുന്നുവെന്ന് മജീഷ്യൻ മുതുകാട്. പ്രതിഫലം വാങ്ങിയുള്ള മാജിക്ക് ഷോകളിൽ നിന്നാണ് വിട്ടു നിൽക്കുന്നത്. ഭിന്നശേഷി കുട്ടികൾക്കായി മുഴുവൻ സമയം ചിലവഴിക്കാനാണ് തീരുമാനം. ( magician muthukad stops professional magic show ) നാല് പതിറ്റാണ്ടിലധികമായി മാജിക്ക് ഷോകളിൽ സജീവ സാന്നിധ്യമായിരുന്നു മജീഷ്യൻ മുതുകാട്. ഭിന്നുശേഷി കുട്ടികൾക്കായി പുതിയ പദ്ധതികൾ ആവിഷ്കരിക്കുമെന്നും ഇത് ജീവിതത്തിലെ പ്രധാന വഴിതിരിവെന്നും മജീഷ്യൻ ഗോപിനാഥ് മുതുകാട് അറിയിച്ചു. ലോകമാന്ത്രിക സംഘടനയായ ഇന്റർനാഷണൽ ബ്രദർഹുഡ് ഓഫ് മെജിഷ്യൻസിന്റ വിശിഷ്ടാംഗീകാരം […]
രണ്ട് കാട്ടുപന്നികളെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു
നാട്ടുകാരുടെ പരാതിയെ തുടർന്ന് ജനങ്ങൾക്ക് ശല്യമുണ്ടാക്കിയ രണ്ട് കാട്ടുപന്നികളെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു. കോഴിക്കോട് കോട്ടൂളി മീമ്പാലക്കുന്നിലാണ് കാട്ടുപന്നികളെ വെടിവെച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. കാട്ടുപന്നി ആക്രമണത്തിൽ രണ്ടാഴ്ച മുമ്പ് ഒരാൾക്ക് പരുക്കേറ്റിരുന്നു. എന്നാൽ തദ്ദേശസ്ഥാപനങ്ങൾക്ക് കാട്ടുപന്നികളെ വെടിവെയ്ക്കാൻ അധികാരം നൽകുന്ന സർക്കാർ ഉത്തരവിൽ അവ്യക്തതയുണ്ടെന്ന ആക്ഷേപം ശക്തമാവുകയാണ്. കാട്ടുപന്നിയെ വെടിവയ്ക്കാൻ അനുമതി തേടുന്നത് മുതൽ ജഡം സംസ്കരിക്കാനുള്ള ചെലവ് കണ്ടെത്തുന്നതടക്കമുളള കാര്യങ്ങളില്‍ കൃത്യമായ മാർഗനിർദേശം ഉത്തരവിലില്ലെന്നാണ് ആക്ഷേപം. പുതിയ തീരുമാനം നടപ്പാക്കുമ്പോള്‍ പരാതികള്‍ സ്വാഭാവികമാണെന്നും പ്രശ്നം […]
പ്രശസ്ത സംവിധായകൻ കെ എസ് സേതുമാധവൻ അന്തരിച്ചു
പ്രശസ്ത സംവിധായകൻ കെ എസ് സേതുമാധവൻ (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നെയിൽ ആയിരുന്നു അന്ത്യം. മികച്ച സംവിധായകന് നിരവധി തവണ ദേശീയ പുരസ്കാരവും, സംസ്ഥാന പുരസ്കാരവും ലഭിച്ചിട്ടുണ്ട് അദ്ദേഹത്തിന്. കമൽഹാസൻ ബാലതാരമായി എത്തിയ ‘കണ്ണും കരളും’ ആണ് ആദ്യ മലയാള സിനിമ. ഓടയിൽ നിന്ന്, അനുഭവങ്ങൾ പാളിച്ചകൾ, ചട്ടക്കാരി, അഴകുള്ള സെലീന, കടൽപ്പാലം, നിത്യകന്യക എന്നിങ്ങനെ ഒട്ടനവധി സിനിമകൾ സംവിധാനം ചെയ്തു. വേനൽക്കിനാവുകൾ എന്ന സിനിമയാണ് മലയാളത്തിൽ അവസാനമായി സംവിധാനം ചെയ്ത ചിത്രം. […]