India Kerala

കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ എന്‍.പി.ആറുമായി സഹകരിക്കില്ലെന്ന് കെ.സി വേണുഗോപാല്‍

കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ എന്‍.പി.ആറുമായി സഹകരിക്കില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. യു.പി.എ ഭരണകാലത്ത് തടങ്കൽ കേന്ദ്രങ്ങൾ തുടങ്ങാൻ നിർദേശിച്ചത് അനധികൃതമായി തുടരുന്ന വിദേശികളെ പാർപ്പിക്കാനായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളെ വിമര്‍ശിച്ച കരസേനാ മേധാവി ബിപിൻ റാവത്ത് പ്രസ്താവന പിൻവലിച്ച് പദവിയുടെ ബഹുമാന്യത നിലനിർത്തണമെന്നും കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.

അതേസമയം പൗരത്വ ഭേദഗതി നിയമത്തെ കോണ്‍ഗ്രസ് പാര്‍ട്ടി പല്ലും നഖവും ഉപയോഗിച്ച് പാര്‍ലമെന്റില്‍ എതിര്‍ത്തതാണെന്നും സമാനചിന്താഗതിക്കാരായ ആളുകളെ ഉപയോഗിച്ചുകൊണ്ട് ശക്തമായ പോരാട്ടം നടത്തിയതാണെന്നും കെ.സി വേണുഗോപാല്‍ വ്യക്തമാക്കി.