India Kerala

കവളപ്പാറയിലും പുത്തുമലയിലും തെരച്ചിൽ തുടരുന്നു; രണ്ട് മൃതദേഹം കണ്ടെത്തി

നിലമ്പൂർ കവളപ്പാറയിലും വയനാട് പുത്തുമലയിലും തെരച്ചിൽ തുടരുന്നു. രണ്ട് സ്ഥലങ്ങളിലും ഇന്ന് ഒരു മൃതദേഹം വീതം കണ്ടെത്തി. ഇതോടെ കവളപ്പാറയില്‍ മരിച്ചവരുടെ എണ്ണം 47 ആയി. പുത്തുമലയില്‍ 13 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. മുഴുവൻ ആളുകളെയും കണ്ടെത്തും വരെ കവളപ്പാറയിലെ തെരച്ചിൽ തുടരുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

കവളപ്പാറയിലെ മണ്ണിടിച്ചിലിൽ ഇനി കണ്ടെത്താനുള്ളവർക്കായി പ്രത്യേക മാപ്പ് തയ്യാറാക്കിയാണ് തെരച്ചിൽ പുരോഗമിക്കുന്നത്. ആ മേഖല കേന്ദ്രീകരിച്ചാണ് പന്ത്രണ്ടാം ദിവസത്തെ തെരച്ചിൽ. ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തിയതോടെ മരണം 47 ആയി. ഇനി കണ്ടെത്താനുള്ള 12 പേരെയും കണ്ടെത്തും വരെ തിരച്ചിൽ തുടരുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

പുത്തുമലയിലും തെരച്ചിൽ 12ആം ദിവസത്തിലേക്ക് കടന്നു. ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം 13 ആയി. ഇനി നാല് പേരെയാണ് കണ്ടെത്താനുള്ളത്. ഏലവയൽ, സൂചിപ്പാറ പ്രദേശങ്ങളിലെ പുഴയോട് ചേർന്ന സ്ഥലങ്ങളിലാണ് തെരച്ചിൽ കേന്ദ്രീകരിച്ചിരിക്കുന്നത്. ജില്ലയിൽ യെല്ലോ അലർട്ട് നിലനിൽക്കുന്നതിനാൽ ഏത് സമയവും മഴ പെയ്തേക്കും. ചെറിയ മഴയാണെങ്കിൽ കൂടി തെരച്ചിൽ നിർത്തിവെക്കേണ്ടി വരും.