കാസര്‍കോട്,കണ്ണൂര്‍ മണ്ഡലങ്ങളിലെ 7 ബൂത്തുകളില്‍ നാളെ റീപോളിങ് . കള്ളവോട്ട് നടന്നെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ റീപോളിങ് പ്രഖ്യാപിച്ചത്. നിശ്ശബ്ദ പ്രചാരണ ദിനമായ ഇന്ന് വോട്ടര്‍മാരെ നേരിട്ട് കാണുന്ന തിരക്കിലായിരിക്കും സ്ഥാനാര്‍ഥികള്‍ .
കാസർകോട് തൃക്കരിപ്പൂരിലെ 48 ആം ബൂത്ത്, പിലാത്തറയിലെ 19 ആം ബൂത്ത്, പഴയങ്ങാടിയിലെ 69,70 ബൂത്തുകള്‍, കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ പാമ്പുരുത്തി 166 ആം ബൂത്ത് , ധര്‍മ്മടത്തെ 52,53 ബൂത്തുകള്‍ എന്നിവിടങ്ങളിലാണ് നാളെ റീ പോളിങ്ങ് നടക്കുക. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.
റീ പോളിങിനുള്ള തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം രാവിലെ മുതല്‍ ആരംഭിക്കും. തൃക്കരിപ്പൂർ ഒഴികെയുള്ള ബൂത്തുകളിലെ സാമഗ്രികൾ കണ്ണൂർ കലക്ട്രേറ്റിൽ നിന്നാണ് വിതരണം ചെയ്യുക.ഇന്നലെ നടന്ന കൊട്ടിക്കലാശത്തിനിടെയുണ്ടായ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് റീ പോളിങ്ങിന് ഏർപ്പെടുത്തിയിട്ടുള്ളത്. നിശബ്ദ പ്രചാരണ ദിനമായ ഇന്ന് ബൂത്തുകളിലെ വോട്ടര്‍മാരെ നേരിട്ട് കാണുന്ന തിരക്കിലാണ് സ്ഥാനാര്‍ഥികള്‍.സംസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ കള്ളവോട്ടിനെ തുടർന്ന് ഇതാദ്യമായാണ് റീ പോളിങ് നടക്കുന്നത്.