കാസർഗോഡ് വെള്ളരിക്കുണ്ട് ബീവറേജ് ഔട്ട്ലറ്റിൽ തീപിടിത്തം. മദ്യവില്‍പ്പനശാല പൂര്‍ണമായും കത്തിനശിച്ചു. ഒരു കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്.
Related News
കമ്മിഷണര്‍മാര്‍ക്ക് മജിസ്റ്റീരിയല്‍ അധികാരം വേണമെന്ന് പൊലീസ്
തിരുവനന്തപുരം, കൊച്ചി കമ്മിഷണര്‍മാര്‍ക്ക് മജിസ്റ്റീരിയല്‍ അധികാരം വേണമെന്ന് പൊലീസ്. ഡിജിപിയായിരുന്ന ലോക്നാഥ് ബെഹ്റയാണ് വിരമിക്കുന്നതിന് മുന്‍പായി ഈ കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. എല്ലാ മജിസ്റ്റീരിയല്‍ അധികാരങ്ങളും ആവശ്യമില്ല, ഗുണ്ടാ നിയമത്തില്‍ ഉത്തരവിടാനുള്ള അധികാരം പൊലീസിന് നല്‍കണമെന്നാണ് ആവശ്യം. കമ്മിഷണറേറ്റ് രൂപീകരിച്ചിരുന്നെങ്കിലും അധികാരം നല്‍കിയിട്ടില്ല എന്നാണ് ലോക്നാഥ് ബെഹ്റ ചൂണ്ടിക്കാട്ടിയത്. ജനസംഖ്യയില്‍ താരതമ്യേന മുന്നിലുള്ളതും ക്രമസമാധാന പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യേണ്ടിവരുന്നതുമായ നഗരങ്ങളില്‍ മെട്രോപൊളിറ്റന്‍ പൊലീസ് മജിസ്ട്രേറ്റ് സ്ഥാപിക്കണമെന്നുള്ളതായിരുന്നു നേരത്തെ പൊലീസുകാര്‍ക്കിടയിലുണ്ടായ ആശയം. എന്നാല്‍ ഇതിന്റെ ആദ്യഘട്ടത്തില്‍ തന്നെ എതിര്‍പ്പുകള്‍ […]
കേരളത്തിൽ എൻപിആർ നടപ്പാക്കാൻ തുടങ്ങിയെന്നതിന് തെളിവുമായി എം.കെ മുനീര്‍
പൌരത്വപട്ടികയില്‍ സര്‍ക്കാരിനെതിരെ ആരോപണം ആവര്‍ത്തിച്ച് മുസ്ലിംലീഗ്. എന്‍പിആര്‍ ഉത്തരവ് മുഖ്യമന്ത്രി പിന്‍വലിച്ചിട്ടില്ലെന്നും കേരളത്തിൽ എൻപിആർ നടപ്പാക്കാൻ തുടങ്ങിയെന്നും എം.കെ മുനീര്‍ എം.എല്‍.എ. കേന്ദ്ര നിര്‍ദേശ പ്രകാരം മഞ്ചേരി നഗരസഭ എന്‍പിആര്‍ നടപടി ക്രമങ്ങള്‍ ആരംഭിച്ചു. എൻപിആറുമായി ബന്ധപ്പെട്ട ആദ്യ ഉത്തരവ് മുഖ്യമന്ത്രി റദ്ദാക്കണം. പൌരത്വ നിയമഭേദഗതിക്കെതിരായ സമരത്തിൽ ന്യൂനപക്ഷം ഇടത് മുന്നണിക്കൊപ്പമാണ് എന്ന വാദം ശരിയല്ലെന്നും എ. കെ മുനീര്‍ പറഞ്ഞു
എൽഎസിയുടെ കാര്യത്തിൽ കർശന നിലപാടുമായി ഇന്ത്യ
എൽഎസി(ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ)യുടെ കാര്യത്തിൽ കർശന നിലപാടുമായി ഇന്ത്യ. ഇന്ന് നിശ്ചയിച്ചിട്ടുള്ള ജോയിന്റ് സെക്രട്ടറി തല ചർച്ചകൾക്ക് മുന്നോടിയായാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. എൽഎസിയിൽ തൽസ്ഥിതി മാറ്റാനുള്ള ഒരു നീക്കവും അംഗീകരിയ്ക്കില്ല. ഏപ്രിലിന് മുൻപ് നിലനിന്ന സാഹചര്യത്തിലേയ്ക്ക് ചൈനീസ് സേന പിന്മാറണം എന്നും ഇന്ത്യ വ്യക്തമാക്കി. നയതന്ത്രബന്ധങ്ങളിലെ വിള്ളൽ പരിഹരിയ്ക്കാനുള്ള മറ്റ് ചർച്ചകൾ പൂർണമായ ചൈനീസ് പിന്മാറ്റത്തിന് ശേഷമെന്നും ഇന്ത്യ. നയതന്ത്ര ചർച്ചകളിൽ വാണിജ്യ മേഖലയിലെ നിയന്ത്രണങ്ങൾ കൂടി ഉൾപ്പെടുത്താനുള്ള ചൈനീസ് ശ്രമം തള്ളിയാണ് ഇന്ത്യ […]