കാസർഗോഡ് എൻഡോസൾഫാൻ ദുരിത ബാധിതൻ മരിച്ചു. കാലിച്ചാമരം സ്വദേശികളായ മധു, ജിഷ ദമ്പതികളുടെ മകൻ അശ്വിനാണ് മരിച്ചത്. മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. ചയ്യോത്ത് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയായ അശ്വിൻ എൻഡോസൾഫാൻ വിഷയമാക്കി ചിത്രീകരിച്ച വിവിധ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
Related News
സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികൾക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധി; സുപ്രിംകോടതി ഇന്ന് പരിഗണിക്കും
നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണ്ണക്കടത്ത് കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികൾക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻ ഐ എ സമർപ്പിച്ച ഹർജിയാണ് സുപ്രിംകോടതി പരിഗണിക്കുന്നത്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട യുഎപി എ കേസിലാണ് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത് ജാമ്യം അനുവദിച്ചത്. ഇതിനിടെ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷിന് ശമ്പളമായി നൽകിയ തുക തിരിച്ച് നൽകാനാവില്ലെന്ന് പിഡബ്ല്യുസി അറിയിച്ചു. സംസ്ഥാന സർക്കാരിന് കീഴിലെ കെ എസ് ഐ ടി […]
പാലായില്‍ ബി.ജെ.പിയും യു.ഡി.എഫും രഹസ്യ ധാരണയുണ്ടാക്കിയെന്ന് മാണി സി.കാപ്പന്
പാലായില്‍ ബി.ജെ.പിയും യു.ഡി.എഫും രഹസ്യധാരണയുണ്ടാക്കിയെന്ന് മാണി സി.കാപ്പന്. ഒരു ബൂത്തില്‍ 35 വോട്ട് യു.ഡി.എഫിന് നല്‍കാനാണ് ധാരണയുണ്ടാക്കിയതെന്നും കാപ്പന് മീഡിയവണിനോട് പറഞ്ഞു. യു.ഡി.എഫിന്റെയും ബിജെപിയുടേയും സംസ്ഥാന നേതാക്കളാണ് ധാരണയുണ്ടാക്കിയത്. ചര്‍ച്ചയെപ്പറ്റി തനിക്ക് രഹസ്യവിവരം ലഭിച്ചെന്നും കാപ്പന് മീഡിയവണിനോട് പറഞ്ഞു.
താൽക്കാലിക വൈകല്യമുള്ള കുട്ടികൾക്കും സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിക്കാൻ ഉത്തരവ്
താൽക്കാലിക വൈകല്യമുള്ള കുട്ടികൾക്കും സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിക്കാൻ ഉത്തരവ്. പതിനെട്ട് വയസിനു താഴെയുള്ളവർക്കാണ് ഭിന്നശേഷി സർട്ടിഫിക്കറ്റ് പ്രകാരം പെൻഷൻ അനുവദിക്കാൻ തീരുമാനിച്ചത്. പ്രത്യേക കാലയളവിലേക്കായിരിക്കും പെൻഷൻ നൽകുക. പതിനെട്ട് വയസിന് താഴെയുള്ള താൽക്കാലിക വൈകല്യമുള്ളവർക്കാണ് സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിച്ച്് സർക്കാർ ഉത്തരവിറക്കിയത്. ഇവർക്ക് ആരോഗ്യ വകുപ്പിൽ നിന്നും നൽകുന്ന താൽക്കാലിക വൈകല്യ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ പെൻഷൻ അനുവദിക്കാമെന്നാണ് ഉത്തരവ്. ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്ന പതിനെട്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് ക്ഷേമ പെൻഷൻ അനുവദിക്കുന്നത് […]