കാസർകോട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യ സൂത്രധാരന്‍ കസ്റ്റഡിയില്‍. സി.പി.എം പെരിയ ലോക്കൽ കമ്മിറ്റിയംഗം പീതാംബരനാണ് കസ്റ്റഡിയിലായത്. പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പുറത്ത് നിന്നുള്ള ക്വട്ടേഷന്‍ സംഘമാണ് കൊലപാതകം നടത്തിയതെന്നും പൊലീസിന് വിവരം ലഭിച്ചതായാണ് സൂചന.
