Kerala

‘എന്റെ തൊഴിൽ’; കാര്യവട്ടം ക്യാമ്പസിൽ ജോബ് ഫെയർ ഈ മാസം 27ന്

കാര്യവട്ടം ക്യാമ്പസിൽ ജോബ് ഫെയർ നടക്കുന്നു. ഈ മാസം 27 ന് തിരുവനന്തപുരം കാര്യവട്ടം കാമ്പസിൽ സംഘടിപ്പിക്കുന്ന ജോബ് ഫെയറിൽ കേരള യൂണിവേഴ്‌സിറ്റിയുടെ വിവിധ കോളജുകളിൽ നിന്നായി ആയിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കും. 

തിരുവനന്തപുരത്ത് ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐടി സ്ഥാപനങ്ങളും ജില്ലയിലുള്ള മറ്റ് ഐടി, നോൺ ഐടി കമ്പനികളുമടക്കം മുപ്പത്തഞ്ചോളം സ്ഥാപനങ്ങളാവും തൊഴിൽദായകരായി എത്തുക. മാനേജ്‌മെന്റ് ആന്റ് കൊമേഴ്‌സ്, ആർട്ട്‌സ് ആന്റ് സയൻസ് , ബി.ടെക്, ഐടി എന്നീ വിഭാഗങ്ങളിൽ പഠനം പൂർത്തിയാക്കിയവരും അവസാന വർഷ വിദ്യാർത്ഥികളുമാണ് പങ്കെടുക്കുന്നത്.

കാര്യവട്ടം കാമ്പസിൽ 27 ന് രാവിലെ ഒമ്പത് മണിയോടെ രജിസ്‌ട്രേഷൻ ആരംഭിക്കും. വൈകിട്ട് 5 മണി വരെ തുടരും. ക്യാമ്പസിൽ ഗോൾഡൻ ജൂബിലി ഹാളിൽ നടക്കുന്ന ചടങ്ങിൽ കടകംപള്ളി എംഎൽഎ ജോബ് ഫെയർ ഉദ്ഘാടനം ചെയ്യും. യൂണിവേഴ്‌സിറ്റി പ്ലേസ്‌മെന്റ് സെല്ലിന്റേയും കഴക്കൂട്ടം എംഎൽഎ ശ്രീ കടകംപള്ളി സുരേന്ദ്രന്റെയും ശിശുക്ഷേമ സമിതി മുൻ ജനറൽ സെക്രട്ടറി എസ്പി ദീപക്കിന്റേയും നേതൃത്വത്തിൽ ഐസിടി അക്കാദമിയും കേരള നോളജ് എക്കണോമി മിഷനുമായി ചേർന്ന് സംഘടിപ്പിക്കുന്ന ജോബ് ഫെയർ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് ( ClI), ടെക്‌നോപാർക്ക് ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനി, ടെക്‌നോപാർക്ക് എന്നിവയുടെ സഹകരണത്തോടെയാണ് നടക്കുന്നത്.