തൃശൂർ കരുവന്നൂർ സഹകരണ ബാങ്കിന്റെ ബാധ്യത തീർക്കാൻ കേരള ബാങ്ക് 250 കോടിയുടെ രക്ഷാപാക്കേജ് പ്രഖ്യാപിക്കും. ജില്ലയിലെ 136 സഹകരണ ബാങ്കുകളിൽ നിന്ന് ആദ്യ ഘട്ടത്തിൽ 50 കോടി സമാഹരിക്കും. ഈ മാസം എട്ടാം തിയതിയോടെ ഇതിനായി പ്രത്യേക സർക്കാർ ഉത്തരവ് ഇറങ്ങുമെന്ന് കേരള ബാങ്ക് വൈസ് ചെയർമാൻ എം.കെ കണ്ണൻ വ്യക്തമാക്കി. തൃശൂർ ജില്ലയിലെ സഹകരണ ബാങ്കുകളുടെ കോൺസൊർഷ്യം രൂപീകരിച്ച് പണം സമാഹരിക്കാനാണ് കേരള ബാങ്ക് തീരുമാനം. 7 ശതമാനം പലിശക്ക് 3 വർഷത്തേക്കാണ് പണം സമാഹരിക്കുക. വായ്പക്ക് സർക്കാർ ഗ്യാരണ്ടി നൽകും. ഈ മാസം 8 ന് ധനമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങും. സഞ്ചരിക്കുന്ന തുകയുടെ 25 ശതമാനം നിക്ഷേപകർക്ക് നൽകും. ബാക്കി തുക പ്രവർത്തന മൂലധനമായി ഉപയോഗിക്കും.
Related News
താമരശ്ശേരിയില്‍ നിയന്ത്രണം വിട്ട കാറിടിച്ച് കാല്‍നട യാത്രക്കാരന് ഗുരുതര പരിക്ക്
താമരശ്ശേരി: നിയന്ത്രണം വിട്ട കാറിടിച്ച് കാല്‍നട യാത്രക്കാരന് ഗുരുതര പരിക്ക്. താമരശ്ശേരി വട്ടക്കുണ്ട് ചെറിയ വട്ടക്കുണ്ടുങ്ങല്‍ സി വി അബ്ദുല്‍ മജീദ്(48)ന് ആണ് പരുക്കേറ്റത്. വട്ടക്കുണ്ട് ജുമുഅ മസ്ജിദിന് മുന്‍വശത്ത് വെച്ച് ഇന്നലെയായിരുന്നു അപകടം. റോഡരികിലെ വീട്ടില്‍ നിന്നും പള്ളിയിലേക്ക് ഇറങ്ങിയപ്പോള്‍ താമരശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറ് നിയന്ത്രണം വിട്ട് അബ്ദുല്‍ മജീദിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ അബ്ദുല്‍ മജീദിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വൈക്കം മഹാദേവ ക്ഷേത്രത്തിലെ മാല വഴിപാട് പരാതി; അടിയന്തിര റിപ്പോര്‍ട്ട് തേടി മന്ത്രി കെ രാധാകൃഷ്ണൻ
വൈക്കം മഹാദേവ ക്ഷേത്രത്തിലെ മാല വഴിപാട് പരാതിയില്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് അടിയന്തിര റിപ്പോര്‍ട്ട് തേടി. പഴകിയതും വാടിക്കരിഞ്ഞതുമായ കൂവളമാലകള്‍ വഴിപാടായി വിതരണം ചെയ്യന്നതായാണ് ആക്ഷേപം ഉയര്‍ന്നുവന്നത്. ഇത് സംബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറിയോട് അടിയന്തിര റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും തുടര്‍ന്ന് വിശദമായ അന്വേഷണം നടത്താനും മന്ത്രി നിര്‍ദേശിച്ചു.
മൂന്നു വയസുകാരന്റെ മരണം; ഡി.എൻ.എ പരിശോധന നടത്തും സംസ്കാരം പിന്നീട്
ആലുവയില്‍ അമ്മയുടെ ക്രൂര മര്‍ദനമേറ്റ് മരിച്ച കുഞ്ഞിന്റെ സംസ്കാരവുമായി ബന്ധപ്പെട്ട് തീരുമാനമായില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ട്. മർദ്ദിച്ച സ്ത്രീയുടേത് തന്നെയാണോ കുഞ്ഞെന്നറിയാൻ ഡി.എൻ.എ പരിശോധന പൂർത്തിയാക്കേണ്ടതുണ്ടെന്ന് അധികൃതർ അറിയിച്ചു. തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചതിനെത്തുടര്‍ന്ന് ഇന്നലെ രാവിലെ 9 മണിയോടെയാണ് കുഞ്ഞിന്റെ മരണം സംഭവിച്ചത്. കളമശേരി മെഡിക്കൽ കോളജിലേക്ക് എത്തിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടിയുടെ അമ്മയുടെ ക്രിമിനൽ പശ്ചാത്തലം അന്വേഷിക്കാൻ രണ്ടംഗ പൊലീസ് സംഘം ജാർഖണ്ഡിലേക്ക് തിരിച്ചിട്ടുണ്ട്. അതേസമയം […]