India Kerala

കാരുണ്യ പദ്ധതി വഴി വിദേശ രോഗിക്ക് മരുന്ന് ; പാലക്കാട്ടെ കാര്യണ്യ ഫാര്‍മസിയില്‍ നിന്നാണ് മരുന്ന് നല്‍കിയത്

കാരുണ്യ ഫാര്‍മസി വഴി സംസ്ഥാനത്തിന് പുറത്തുള്ള സ്വകാര്യ ആശുപത്രിയിലെ രോഗികള്‍ക്ക് വിദേശത്തേക്ക് മരുന്ന് നല്‍കുന്നു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലെ വിദേശിയായ രോഗിക്ക് പാലക്കാട് ജില്ലാ ആശുപത്രിയോട് ചേര്‍ന്നുള്ള കാരുണ്യ ഫാര്‍മസിയില്‍ നിന്നും ഒരു വര്‍ഷത്തേക്കുള്ള മരുന്ന് നല്‍കിയത് ജനങ്ങള്‍ ചോദ്യം ചെയ്തു. 60 ശതമാനം വരെ വിലക്കുറവില്‍ സാധാരണക്കാര്‍ക്ക് ലഭിക്കേണ്ട മരുന്നുകളാണ് സ്വകാര്യ ആശുപത്രിയിലെ രോഗികള്‍ക്ക് നല്‍കുന്നത്.

കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ വിദേശിക്കും കാരുണ്യ ഫാര്‍മസി വഴി ഒരു വര്‍ഷത്തേക്ക് മരുന്നു നല്‍കി. ഇത് മറ്റ് രോഗികള്‍ ചോദ്യം ചെയ്തതോടെ 3 മാസത്തേക്ക് മാത്രം മരുന്നു നല്‍ക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയുടെ ഏജന്റുമാരാണ് വിദേശികള്‍ക്ക് അടക്കം മരുന്നുകള്‍ വാങ്ങി നല്‍കുന്നത്. സ്വകാര്യ ആശുപത്രികളും കാരുണ്യ ഫാര്‍മസിയിലെ ജീവനക്കാരും തമ്മില്‍ ഒത്തുകളിച്ചാണ് കച്ചവടം.

സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി പ്രകാരം കുറഞ്ഞ നിരക്കിലുള്ള മരുന്ന് വിതരണം സംസ്ഥാനത്തിന് പുറത്തുള്ള സ്വകാര്യ ആശുപത്രികളെ സഹായിക്കാനായി ഉപയോഗിക്കുകയാണെന്ന് കാണിച്ച് ആരോഗ്യ മന്ത്രിക്ക് അടക്കം പരാതി നല്‍കിയിട്ടുണ്ട്.