India Kerala

കാറും ബൈക്കും കൂട്ടിയിടിച്ച്‌ യുവാവിന് ദാരുണാന്ത്യം

ദേശീയ പാതയില്‍ തിരുവണ്ണൂര്‍ കശുവണ്ടി കമ്ബനിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം . കൊയിലാണ്ടി കാപ്പാട് ഗവണ്‍മെന്റ് മാപ്പിള യുപി സ്കൂളിന് സമീപം താഴെപ്പുരയില്‍ (അല്‍ഫജര്‍) അബ്ദുല്‍ മജീദിന്റെയും സഫീനയുടെയും മകന്‍ മനാസിര്‍ (22) ആണ് മരിച്ചത്.

ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു അപകടം. പരുക്കേറ്റ മനാസിറിനെ കോഴിക്കോട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അല്‍ഫജര്‍, നീദ എന്നിവര്‍ മനാസിറിന്റെ സഹോദരങ്ങളാണ്.