കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ അതിർത്തി കടത്തിവിടില്ലെന്ന കർണാടക സർക്കാരിന്‍റെ ഉത്തരവിൽ ഇളവ് നൽകാൻ ധാരണ. ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ഇളവ് അനുവദിച്ചത്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ദൈനംദിന യാത്രക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലന്ന് കര്‍ണ്ണാടകഅറിയിച്ചു
ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർ മാത്രം അതിർത്തി കടന്നു വന്നാൽ മതിയെന്ന കർണാടക സർക്കാർ ഉത്തരവിൽ ഇളവ് അനുവദിച്ചു. പ0നത്തിനും തൊഴിലിനമായുള്ള ദൈനംദിന യാത്രക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിർബന്ധമല്ലെന്ന് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം ധാരണയായി. സ്ഥിരം താമസത്തിന് പോകുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി എന്നാണ് കർണാടകയുടെ പുതിയ തീരുമാനം. അതിർത്തി കടക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ കർണാടകയുടെ തിരുമാനത്തിനെതിരെ മുഖ്യമന്ത്രി പ്രധാനമന്ത്രക്ക് കത്തെഴുതിയിരുന്നു.
അതിർത്തി കടക്കുന്നതിന് കോവിഡ് നെഗറ്റീവ് റിപ്പോർട്ട് വേണമെന്ന ഉത്തരവിനെതിരെ ജില്ലയിൽ രാഷട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നിരുന്നു.