Kerala

കര്‍ണാടക കൊവിഡ് നിയന്ത്രണം; അതിര്‍ത്തിയില്‍ വാഹന പരിശോധന, വിദ്യാർത്ഥികൾക്കും ചികിത്സയ്ക്ക് പോകുന്നവർക്കും ഇളവ്

കർണാടക കൊവിഡ് നിയന്ത്രണം കർശനമാക്കിയതോടെ തലപ്പാടി അതിർത്തിയിൽ വാഹനപരിശോധനയ്ക്കായി കൂടുതൽ പൊലീസിനേയും ആരോഗ്യ പ്രവർത്തകരേയും നിയോഗിച്ചു. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലെങ്കിലും നിലവില്‍ തലപ്പാടിയില്‍ നിന്ന് കർണാടകയിലേക്ക് ഇന്ന് ആളുകളെ കടത്തിവിടുന്നുണ്ട്. സ്വകാര്യ വാഹനങ്ങളിൽ എത്തുന്നവരോട് നാളെ മുതൽ ആർടിപിസിആർ സർട്ടിഫിക്കറ്റ് കരുതണമെന്നാണ് നിർദേശം. കെഎസ്ആർടിസിയും സർവീസുകൾ നടത്തുണ്ട്.

നേരത്തെ കർണാടക നിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ കേരളത്തിൽ നിന്നുള്ള ബസ് സർവീസ് അനുവദിച്ചിരുന്നില്ല. എന്നാൽ നിലവിൽ കേരളത്തിൽ നിന്നുള്ള ബസുകൾക്ക് നിയന്ത്രണമില്ല. കർണാടകയുമായി അതിർത്തി പങ്കിടുന്ന വയനാട്ടിലെ ബാവ്‍ലി, മുത്തങ്ങ, തോല്‍പ്പെട്ടി ചെക്ക്പോസ്റ്റുകളിലും കർശന പരിശോധന തുടരുകയാണ്. ഇവിടെ നിന്നും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമാണ് അതിർത്തി കടത്തിവിടുന്നത്.