ദക്ഷിണ കര്‍ണാടകയില്‍ അതിര്‍ത്തി റോഡുകള്‍ വീണ്ടും അടയ്ക്കുന്നു. കേരളത്തില്‍ കോവിഡ് പടരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. കാസര്‍കോട് ജില്ലയുമായുള്ള അഞ്ച് അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കും. 72 മണിക്കൂര്‍ മുമ്പേ എടുത്ത ആര്.ടി.പി.സി ആര് സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ മാത്രമേ കര്‍ണാടക അതിര്‍ത്തി കടത്തിവിടുകയുള്ളൂ. വയനാട്ടില്‍ നിന്ന് കര്‍ണാടകയിലേക്ക് പോകുന്ന ബാവലി ചെക്പോസ്റ്റിലും കോവിഡ് നെകറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരുടെ വാഹനങ്ങള്‍ തടയുന്നുണ്ട്.
Related News
തോട്ടം തൊഴിലാളികൾക്കുള്ള ക്ഷേമപദ്ധതികൾക്ക് ധനകാര്യ വകുപ്പ് അംഗീകാരം നൽകിയതായി കേന്ദ്രം
കൊവിഡ് മഹാമാരി നേരിടുന്നതിനായി തോട്ടം തൊഴിലാളികൾക്കുള്ള ക്ഷേമപദ്ധതികൾക്ക് ധനകാര്യ വകുപ്പ് അംഗീകാരം നൽകിയതായി കേന്ദ്ര തൊഴിൽ സഹമന്ത്രി രാമേശ്വർ തെയ്ലി അറിയിച്ചു. ലോക്സഭയിൽ ഡീൻ കുര്യാക്കോസ് എംപിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. (rameshwar teli parliament update) തൊഴിലാളികൾക്ക് വേണ്ടി സ്പൈസസ് ബോർഡാണ് പദ്ധതി സമർപ്പിച്ചത്. 2021 മുതൽ 26 വരെ തോട്ടം തൊഴിലാളികളുടെ കുട്ടികളുടെ ക്ഷേമത്തിന് വേണ്ടി 50 ലക്ഷം രൂപ വകയിരുത്തി. ചെറുകിട, ഇടത്തരം തോട്ടം മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ മക്കൾക്ക് 25000 […]
ബാബരി മസ്ജിദ് ദിനം; ശബരിമലയിൽ കർശന സുരക്ഷ
ബാബരി മസ്ജിദ് ദിനമായ ഇന്ന് ശബരിമലയിൽ കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. പൊലീസും കേന്ദ്രസേനയും സംയുക്തമായാണ് സുരക്ഷ സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്. നിലയ്ക്കൽ ,പമ്പ ,സന്നിധാനം എന്നിവിടങ്ങളിൽ സുരക്ഷ പരിശോധന കർശനമാക്കിയിട്ടുണ്ട് സന്നിധാനത്ത് മാത്രം ഒരു എസ്.പിയുടെ കീഴിൽ 1100 പൊലീസുകാർക്കാണ് സുരക്ഷാ ചുമതല .ഇതിന് പുറമെ കേന്ദ്രസേനയെയും വിന്യസിച്ചിട്ടുണ്ട് . ട്രാക്ടറിലും തല ചുമടുമായും സന്നിധാനത്തേയ്ക്ക് കൊണ്ടു വരുന്ന സാധനങ്ങൾ പമ്പയിലും മരക്കൂട്ടത്തും പരിശോധിക്കും. പുൽമേട് വഴി വരുന്ന തീർത്ഥാടകരെയും കർശന പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി […]
സംസ്ഥാനത്ത് ഇന്ന് 4138 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 4138 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. 21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 54 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3599 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 438 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7108 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതായും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി കോഴിക്കോട് -576 എറണാകുളം […]