കര്‍ക്കിടകമാസത്തിന് ഇന്ന് തുടക്കം. രാമായണ മാസത്തിന്റെ തുടക്കം കൂടിയാണ് കര്‍ക്കിടകം ഒന്ന്. ക്ഷേത്രങ്ങളിലും വീടുകളിലും രാമായണ പാരായണത്തിനും തുടക്കമായി.
മിഥുനത്തിന് ശേഷമെത്തുന്ന കര്‍ക്കിടകം കോരിച്ചൊരിയുന്ന മഴയാണ് സമ്മാനിക്കാറ്. ഇത്തവണ പക്ഷേ മഴയില്ല . ഹൈന്ദവ ഭവനങ്ങളില്‍ രാമായണ പാരായണത്തിനും തുടക്കമായി. മനുഷ്യമനസ്സിലെ തിന്‍മയെ ഇല്ലാതാക്കി നന്‍മയെ കണ്ടെത്താന്‍ രാമായണ പാരായണത്തിലൂടെ കഴിയുമെന്നാണ് വിശ്വാസം. കൃഷിയെ മാത്രം ആശ്രയിച്ച് ജീവിച്ചിരുന്ന ഒരു കാലത്ത് കള്ളകര്‍ക്കടകത്തിന്റെ ആകുലതകളെ അകറ്റാന്‍ ഭക്തിയിലൂടെ സഞ്ചരിക്കുകയായിരുന്നു ഒരു തലമുറ.
കര്‍ക്കിടകത്തിന് തലേ നാള്‍ വീടും പരിസരവും വൃത്തിയാക്കുകയും ഛേട്ടാ ഭഗവതിയെ പുറത്താക്കി ശ്രീഭഗവതിയെ സ്വാഗതം ചെയ്യുന്ന ചടങ്ങുമുണ്ട്. പിന്നീട് ഒരു മാസം വീടിന്റെ ഉമ്മറത്ത് ശീബോധി വെയ്ക്കും. പിതൃക്കള്‍ക്കുള്ള ബലിതര്‍പ്പണം കര്‍ക്കിടകവാവ് ദിനത്തിലാണ്.