ഇന്ന് കര്‍ക്കിടക വാവ്. പിതൃമോക്ഷത്തിനായി ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തും. പുലര്‍ച്ചെ തന്നെ ബലികര്‍മങ്ങള്‍ ആരംഭിച്ചു.ആലുവ മണപ്പുറത്ത് നൂറിലധികം ബലിത്തറകളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്. തിരുനാവായും തിരുനെല്ലിയുമടക്കം സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ ബലി കര്‍മങ്ങള്‍ നടക്കും. തിരുനെല്ലിയില്‍ പുലര്‍ച്ചെ 3 30 മുതല്‍ ഉച്ചക്ക് 2 മണി വരെയാണ് ചടങ്ങുകള്‍.
Related News
പ്രിയ വർഗീസിന്റെ നിയമന നടപടികൾ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കണ്ണൂർ സർവകലാശാല മലയാളം വിഭാഗം അസോസിയേറ്റ് പ്രഫസർ നിയമന നടപടികൾ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. റാങ്ക് പട്ടികയിലെ രണ്ടാം റാങ്കുകാരനായ ചങ്ങനാശേരി എസ്ബി കോളേജ് മലയാളം അധ്യാപകൻ ജോസഫ് സ്കറിയ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിക്കുന്നത്. നിയമന നടപടികൾ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് കഴിഞ്ഞതവണ സ്റ്റേ ചെയ്തിരുന്നു. വിഷയത്തിൽ പ്രിയ വർഗീസിന്റെയും, യു.ജി.സിയുടെയും നിലപാട് കോടതി തേടിയിട്ടുണ്ട്. പ്രിയ വർഗീസിനെ റാങ്ക് പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. […]
ഉറവിടം അറിയാത്ത കോവിഡ് കേസുകള്‍ കൂടുന്നു; തിരുവനന്തപുരത്ത് ആശങ്ക
ഉറവിടമറിയാത്ത രണ്ട് കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ തലസ്ഥാനം ആശങ്കയില്‍. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ സെക്രട്ടറിയേറ്റിന് പുറത്തെ സുരക്ഷാ ജീവനക്കാരനുമുണ്ട്. തിരുവനന്തപുരത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഉറവിടമറിയാത്ത കോവിഡ് കേസുകള്‍ വര്‍ധിച്ചതോടെ തലസ്ഥാനത്തെ സാഹചര്യങ്ങള്‍ സങ്കീര്‍ണമാകുകയാണ്. പുതുതായി കോവിഡ് സ്ഥിരീകരിച്ച 17 പേരില്‍ രണ്ട് പേര്‍ക്ക് രോഗമെവിടെ നിന്നുവന്നു എന്ന് വ്യക്തമല്ല. സെക്രട്ടറിയേറ്റിന് പുറത്തെ സുരക്ഷാ ജീവനക്കാരനും ഇതില്‍ ഉള്‍പ്പെടും. എസ്.എ.പി ക്യാമ്പിലും സെക്രട്ടേറിയറ്റ് പരിസരത്തും ജൂൺ 23ന് ആനയറയിലുമായി […]
ബഹദൂറിക്ക പറഞ്ഞ ആ തമാശക്ക് എണ്ണ കോരിയൊഴിച്ച് ദിലീപേട്ടനും, ഭാഗ്യത്തിനാണ് ഞാൻ കരയാതിരുന്നത്; ബഹദൂറിന്റെ ഓര്‍മകളില്‍ ലോഹിതദാസിന്റെ മകന്
അവർ ഇരുവരും അടുത്ത ടേക്ക്നായി ഒരുങ്ങി, വിങ്ങുന്ന മനസുമായി നടന്ന് അകന്നു. അമ്മയുടെ അടുത്ത് ചെന്നതും പിടിച്ചു കെട്ടിയ എന്റെ കരച്ചിൽ അണ പൊട്ടി ഹാസ്യ കഥാപാത്രങ്ങളിലൂടെ വന്ന് ഒടുവില്‍ കരയിപ്പിച്ച് പിരിഞ്ഞുപോയ നടനാണ് ബഹദൂര്‍. മേയ് 22ന് ബഹദൂര്‍ മരിച്ചിട്ട് 20 വര്‍ഷം തികയുകയാണ്. 2000ത്തില്‍ പുറത്തിറങ്ങിയ ജോക്കറായിരുന്നു ബഹദൂര്‍ അവസാനം അഭിനയിച്ച ചിത്രം. എ.കെ ലോഹിതദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ അബൂക്ക എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. ബഹദൂറിന്റെ ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് […]