കരിപ്പൂര്‍ വിമാനത്താവളത്തിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗി സന്ദര്‍ശിച്ച കടകളും നടുവണ്ണൂരിലെ പെട്രോള്‍ പമ്പും അടച്ചിടും.
കരിപ്പൂര്‍ വിമാനത്താവളത്തിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗി സന്ദര്‍ശിച്ച കടകളും നടുവണ്ണൂരിലെ പെട്രോള്‍ പമ്പും അടച്ചിടും. ഈ മാസം പതിനാറിന് കരിപ്പൂര്‍ വിമാനത്താവളത്തിലെ ടെര്‍മിനല്‍ മാനേജര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശിക്കാണ് ഇപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചത്.
ഇദ്ദേഹത്തിന്റെ പരിശോധന നടത്തിയത് ഈ മാസം 18നായിരുന്നു. ആ പരിശോധനാഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇയാള്‍ സന്ദര്‍ശിച്ച സ്ഥലങ്ങളിലെല്ലാം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇദ്ദേഹവുമായി നേരിട്ട് ബന്ധപ്പെട്ടവരോട് പതിനാല് ദിവസം ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ടെര്‍മിനല്‍ മാനേജര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മാനേജരുമായി അടുപ്പമുണ്ടായിരുന്ന 35ലേറെ ഉദ്യോഗസ്ഥരോട് ക്വാറന്‍റൈനില്‍ പോകാന്‍ നിര്‍ദേശിച്ചിരുന്നു.