കരിപ്പൂർ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ ഉരഞ്ഞു അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. രാവിലെ 9.20ന് ദമാമിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് റൺവേയിൽ ഉരഞ്ഞത്. വിമാനത്തിന് കേടുപാടുകള്‍ ഒന്നും തന്നെ സംഭവിച്ചിട്ടില്ല. 180 യാത്രക്കാര്‍ വിമാനത്തിനകത്തുണ്ടായിരുന്നു. എല്ലാവരും സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.