Kerala

സ്വര്‍ണകടത്തുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് കൊടുവള്ളി എം.എല്‍.എ കാരാട്ട് റസാഖ്

സ്വര്‍ണകടത്ത് കേസില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് കാരാട്ട് റസാഖ് എംഎല്‍എ. സ്വര്‍ണകടത്തുമായി തനിക്ക് യാതൊരു ബന്ധവുമില്ല. കേസിലെ പ്രതികളെ അറിയുന്നത് മാധ്യമങ്ങളിലൂടെയാണ്. തനിക്കെതിരായ ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും ഗൂഢാലോചനക്ക് പിന്നില്‍ മുസ്‍ലിം ലീഗിലെ ചിലരാണെന്നും കാരാട്ട് റസാഖ് പ്രതികരിച്ചു

സന്ദീപിന്‍റെ ഭാര്യ തനിക്കെതിരായ മൊഴി നല്‍കിയത് അറിയുന്നത് മാധ്യമങ്ങളിലൂടെ മാത്രമാണെന്നും തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടിട്ടില്ലെന്നും കാരാട്ട് റസാഖ് പറഞ്ഞു. മൂന്ന് മാസത്തിനിടയില്‍ യാഥാര്‍ഥ പ്രതികളെ പല ഏജന്‍സികൾ ചോദ്യം ചെയ്തപ്പൊഴും തന്റെ പേര് പരാമര്‍ശിച്ചിട്ടില്ല. കേസില്‍ ഉള്‍പ്പെട്ടിരുന്നുവെങ്കില്‍ എംഎല്‍എയായ തന്നെ ആണ് അറസ്റ്റ് ചെയ്യേണ്ടതെന്നും പ്രതികളെ ജീവിതത്തില്‍ കണ്ടിട്ടില്ലെന്നും കാരാട്ട് റസാഖ് വ്യക്തമാക്കി.