താന്‍ ആരെയും വ്യക്തിഹത്യ ചെയ്യുകയോ പേരെടുത്ത് പരാമർശിക്കുകയോ ചെയ്തിട്ടില്ലെന്ന് കാരാട്ട് റസാഖ്. എന്തിന്റെ അടിസ്ഥാനത്തിലാണ് കോടതി തന്‍റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയതെന്ന് പരിശോധിക്കുകയാണ്. വിധി പ്രസ്താവിച്ച ജഡ്‍ജി രണ്ട് ദിവസത്തിനകം വിരമിക്കും. ഇതിനിടെ വാർത്ത സൃഷ്ടിക്കാനാണ് വിധിയെന്ന് സംശയിക്കുന്നുവെന്നും കാരാട്ട് റസാഖ് പറഞ്ഞു.
സത്യത്തിന്റെ വിജയമാണ് കാരാട്ട് റസാഖിനെതിരായ കേസിൽ ഉണ്ടായതെന്നും വിധി സ്വാഗതം ചെയ്യുന്നുവെന്നും മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി പ്രതികരിച്ചു.