തിരുവനന്തപുരം കരിമഠം കോളനിയിലെ സ്ത്രീ ശാക്തീകരണ സംരംഭമായ കരിമഠം ബ്രാന്‍ഡ് പുതിയ ചുവടിലേക്ക്. കരിമഠം ഡിസൈനര്‍ സ്റ്റോര്‍ എന്ന പേരില്‍ കോളനിയിലെ യുവതികള്‍ തയ്യാറാക്കിയ വസ്ത്രങ്ങളുടെ ഷോറൂം ആരംഭിച്ചു. പുതിയ ടൈലറിങ് യൂനിറ്റിനും തുടക്കമായി. ഏതൊരു ബ്രാന്‍ഡഡ് ഷോറൂമിനെയും വെല്ലുന്ന ഈ ഡിസൈനര്‍ ഷോറൂമിലുള്ളത് കരിമഠത്തെ യുവതികള്‍ തയ്ച്ച തുണിത്തരങ്ങളാണ്.
ഓണ്‍ലൈനിലൂടെ നടത്തിയ ആദ്യഘട്ട വില്‍പന വിജയകരമായോതോടെയാണ് ഷോറൂം എന്ന ആശയത്തിലേക്ക് പദ്ധതി നടത്തിപ്പുകാരായ ഉര്‍വി ഫൌണ്ടേഷന്‍ എത്തിയത്. തിരുവനന്തപുരം അട്ടക്കുളങ്ങരയിലാണ് പുതിയ ഷോറൂം. ഷോറൂം ഉദ്ഘാടനം എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ ജെ. ദേവിക ഉദ്ഘാടനം ചെയ്തു. രണ്ട് ഡിസൈനര്‍മാരുടെ നേതൃത്വത്തിലാണ് കുര്‍ത്തികള്‍ ഒരുക്കുന്നത്. ആഘോഷ വേളകള്‍ക്കായി പ്രത്യേക ഡിസൈനുകള്‍ തയ്യാറാക്കും.