ലീഗിനെ വെട്ടിലാക്കി പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്യുന്നതിന്റെ വീഡിയോ പുറത്ത്. കണ്ണൂര്‍ പാമ്ബുരുത്തിയിലെ കള്ളവോട്ട് ദൃശ്യങ്ങളാണ് സിപിഎം പുറത്തുവിട്ടത്. ഒരാള്‍ തന്നെ ഒന്നിലധികം തവണ വോട്ട് ചെയുന്നത് ദൃശ്യങ്ങളില്‍ നിന്ന് കാണാം.
കണ്ണൂരിലെ മുസ്ലീം ലീഗിന്റെ ശക്തികേന്ദ്രങ്ങളിലൊന്നാണ് പാമ്ബുരുത്തി ദ്വീപ്. ഇവിടുത്തെ 166 -ാം നമ്ബര്‍ ബൂത്തില്‍ കള്ളവോട്ട് നടന്നുവെന്നാണ് സിപിഎം ആരോപിക്കുന്നത്.
1131-ാം നമ്ബര്‍ വോട്ടറായ അനസ്. കെ എന്നയാള്‍ രണ്ടുതവണ വോട്ടു ചെയ്യുന്നതായി ദൃശ്യങ്ങളില്‍ കാണാം. 1082-ാം നമ്ബര്‍ വോട്ടറായ മുബഷീര്‍. എം എന്നയാളും 12-ാം നമ്ബര്‍ വോട്ടര്‍ കെ. എം. അര്‍ഷാദ്, 270-ാം നമ്ബര്‍ വോട്ടര്‍ ടി.വി മുസ്തഫ എന്നിവരും രണ്ടുതവണ വീതം വോട്ടുചെയ്യുന്നതിന്റെ ദൃശ്യങ്ങളും സിപിഎം പറയുന്നു പുറത്ത് വിട്ടു..
മാത്രമല്ല കള്ളവോട്ട് തടയാനുള്ള ശ്രമത്തിനിടെ ബൂത്തില്‍ ബഹളമുണ്ടാകുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. ആരൊക്കെയാണ് കള്ളവോട്ട് നടത്തിയതെന്ന് പട്ടിക തയ്യാറാരാക്കി കമ്മീഷന് പരാതിയും നല്‍കിയിട്ടുണ്ട്. ഇതിനുള്ള തെളിവായാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.