കണ്ണൂര് പാമ്പുരത്തിയില് എല്ഡിഎഫ്-യുഡിഎഫ് പ്രവര്ത്തകര് തമ്മില് സംഘര്ഷം. പി.കെ ശ്രീമതിയെ ലീഗ് പ്രവര്ത്തകര് തടയാന് ശ്രമിച്ചെന്നാരോപിച്ചാണ് സംഘര്ഷം. പൊലീസ് ഇടപെട്ട് ഇരുകൂട്ടരേയും ശാന്തരാക്കി.
Related News
പ്രതിഷേധം ശക്തമാകുന്നു
മദ്രാസ് ഐ.ഐ.ടിയിലെ ഫാത്തിമയുടെ മരണത്തിൽ നടപടി വൈകുന്നതില് പ്രതിഷേധം ശക്തമാകുന്നു. തുടർ സമരങ്ങൾക്കായി ഐ ഐ.ഐ.ടിയിൽ സംയുക്ത ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു. ഇന്ന് മലയാളി അസോസിയേഷനുകളുടെ നേതൃത്വത്തിലും പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. ഐ.ഐ.ടിയിൽ നിരാഹാര സമരം നടത്തിയ വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ ഡയറക്ടർ അംഗീകരിക്കാത്ത സാഹചര്യത്തിലാണ്, സമരം കൂടുതൽ ശക്തമാക്കാനായി സംയുക്ത ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചത്. ഇന്ന് വൈകിട്ട് ചേരുന്ന യോഗത്തിൽ തുടർ സമരങ്ങൾ സംബന്ധിച്ച് പ്രഖ്യാപനമുണ്ടായേക്കും. ഫാത്തിമയ്ക്ക് നീതി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ ക്യാമ്പസിന് പുറത്തും വ്യാപിയ്ക്കുകയാണ്. ഇന്ന് രാവിലെ […]
അന്തര് സംസ്ഥാന സ്വകാര്യ ബസ് സര്വീസ് സമരം തുടങ്ങി
സംസ്ഥാനത്ത് അന്തര് സംസ്ഥാന സ്വകാര്യ ബസ് സമരം ആരംഭിച്ചു. ഓപ്പറേഷന് നൈറ്റ് റൈഡേഴ്സിന്റെ പേരില് ബസ് വ്യവസായത്തെ തകര്ക്കാന് മോട്ടോര് വാഹന വകുപ്പ് ശ്രമിക്കുന്നുവെന്നാരോപിച്ചാണ് സമരം. സമരത്തെക്കുറിച്ച് അറിയിച്ചിട്ടില്ലെന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്ന് ഇന്റര്സ്റ്റേറ്റ് ബസ് ഓണേഴ്സ് അസോസിയേഷന് ആരോപിച്ചു. ഓപ്പറേഷന് നൈറ്റ് റൈഡേഴ്സിന്റെ പേരില് വന്തുക പിഴയായി ഈടാക്കുന്നതടക്കമുള്ള കാര്യങ്ങള് നിര്ത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് അന്തര് സംസ്ഥാന സ്വകാര്യ ബസ് സര്വീസുകള് ഓട്ടം നിര്ത്തി വെച്ചത്. മറ്റു സംസ്ഥാനങ്ങളില് നിന്നും കേരളത്തിലേക്കും സര്വീസുകള് ഉണ്ടാവില്ല. ഇത് […]
ഭഷണം ചോദിച്ച് വീട്ടില് കയറി, കഴിച്ചതിന് ശേഷം വയോധികയുടെ മുഖത്തടിച്ചു; സ്വർണ മാലയുമായി കടന്ന മോഷ്ടാവ് പിടിയിൽ
തൃശൂരില് ഭഷണം ചോദിച്ച് വീട്ടില് കയറി വയോധികയുടെ സ്വർണ മാല കവർന്ന പ്രതി പിടിയിൽ. എറണാകുളം വെെപ്പിന്കര സ്വദേശി ജാന്വാസിനെയാണ് (57) ഒല്ലൂര് പേൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 7നായിരുന്നു കേസിന് ആസ്പദമായ സംഭവം. തൃശൂർ നെല്ലിക്കുന്ന് സ്വദേശി പൈനാടൻ വീട്ടിൽ വെറോനിക്കയുടെ (75) മാലയാണ് പ്രതി കവര്ന്നത്. വീട്ടില് ആരുമില്ലാത്ത സമയം നോക്കിയാണ് പ്രതി എത്തിയത്. തുടര്ന്ന് വിശക്കുന്നുവെന്നും ഭക്ഷണം വേണമെന്നും ആവശ്യപ്പെട്ടു. മനസ്സലിവ് തോന്നിയ വയോധിക പ്രതിക്ക് ഭക്ഷണം നല്കി. ഭക്ഷണം. ഭക്ഷണം കഴിച്ചു […]