കണ്ണൂർ പാനൂരിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പാനൂർ, ജാതിക്കൂട്ടം സ്വദേശി ഷഫാദിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കല്ലിക്കണ്ടി കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥിയാണ്. കാണാതായ ചെറുപറമ്പ് സ്വദേശി സിനാനെ കണ്ടെത്താനായി ഇന്നും തിരച്ചിൽ തുടരും. ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. വിവിധ ഭാഗങ്ങളിലായി 300 ഓളം പേരെ ഇതിനകം മാറ്റി പാർപ്പിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്.
Related News
മഹാമാരി കാലത്ത് ജീവനക്കാരെ പിരിച്ചുവിടുന്നത് സഹാനുഭൂതി ഇല്ലാത്തത് കൊണ്ട്- രത്തൻ ടാറ്റ
ടാറ്റ ഗ്രൂപ്പ് ആരെയും പിരിച്ചുവിട്ടിട്ടില്ല. എന്നാൽ നിരവധി ഇന്ത്യൻ കമ്പനികളാണ് ജീവനക്കാരെ പിരിച്ചുവിട്ടത് രാജ്യത്തെ കോർപ്പറേറ്റുകൾ മഹാമാരി കാലത്ത് ജീവനക്കാരെ പിരിച്ചുവിടുന്നത് സഹാനുഭൂതി ഇല്ലാത്തത് കൊണ്ടാണെന്ന് രത്തൻ ടാറ്റ. ഇതാണോ ഇന്ത്യൻ കമ്പനികളുടെ നീതിശാസ്ത്രമെന്നും അദ്ദേഹം ചോദിച്ചു. “ഈ ആളുകളാണ് നിങ്ങൾക്ക് വേണ്ടി ജോലി ചെയ്തത്. തങ്ങളുടെ ഔദ്യോഗിക ജീവിതത്തിൽ മുഴുവൻ കമ്പനികൾക്ക് വേണ്ടി പ്രവർത്തിച്ചവരാണ്. അവരെയാണ് മഴയത്തേക്ക് ഇറക്കിവിടുന്നത്. എന്ത് നീതിശാസ്ത്രമാണ് ഇതിന് പിന്നില്‍?” അദ്ദേഹം ചോദിച്ചു. ടാറ്റ ഗ്രൂപ്പ് ആരെയും പിരിച്ചുവിട്ടിട്ടില്ല. എന്നാൽ നിരവധി […]
കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തി ബി.ജെ.പിയെ പ്രതിരോധിക്കാന്‍ കഴിയില്ലെന്ന് പ്രകാശ് കാരാട്ട്
ലോക് സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനെ മാറ്റി നിർത്തി ബി.ജെ.പിയെ പ്രതിരോധിക്കാൻ കഴിയില്ലെന്ന് സി.പി.എം പോളിറ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മൂന്നാം മുന്നണിക്ക് പ്രസക്തിയില്ലെന്നും പ്രാദേശികാടിസ്ഥാനത്തിൽ ബി.ജെ.പി വിരുദ്ധ കക്ഷികളുമായി സഖ്യം രൂപീകരിക്കുകയാണ് ലക്ഷ്യമെന്നും കാരാട്ട് കുവൈത്തിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസ്സുമായി സഖ്യത്തിന് സാധ്യതയുള്ളതായും പ്രകാശ് കാരാട്ട് സൂചന നൽകി. സാമ്പത്തിക സംവരണം ഏർപ്പെടുത്തുന്നത് ജാതീയമായ വേർതിരിവ് ഉണ്ടാക്കില്ലെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പറഞ്ഞു. കല […]
പ്രതിപക്ഷം ഇല്ലെങ്കിലും കാര്യങ്ങൾ നടക്കുമെന്ന് പിണറായി
ലോക കേരള സഭയിൽ പ്രതിപക്ഷത്തെ പങ്കെടുപ്പിക്കാൻ പരാമവധി ശ്രമിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നാണ് ഇപ്പോഴും ആഗ്രഹിക്കുന്നതെന്നും പ്രതിപക്ഷം ഇല്ലെങ്കിലും കാര്യങ്ങൾ നടക്കുമെന്നും പിണറായി വിജയന് പറഞ്ഞു. ലോക കേരള സഭയുടെ സമാപന സെഷനിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ലോക കേരളസഭയിലെ പ്രതിപക്ഷ ബഹിഷ്കരണത്തെ കുറിച്ച് ഉദ്ഘാടന പ്രസംഗത്തിൽ മൗനം പാലിച്ച മുഖ്യമന്ത്രി സമാപന ദിവസമാണ് പ്രതിപക്ഷത്തെ വിമർശിച്ചത്. ലോക കേരള സഭയിൽ നിന്ന് പ്രതിപക്ഷം രാജി വെച്ചപ്പോൾ മുതൽ അവരെ തിരികെ […]