India Kerala

കണ്ണൂരില്‍ വിമാനങ്ങള്‍ കുറവ്

പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴും ഖത്തറില്‍ നിന്നുള്ള പകുതി യാത്രക്കാര്‍ക്ക് മാത്രമാണ് കണ്ണൂര്‍ വിമാനത്താവളം ഉപകരിക്കുന്നത്. ആവശ്യത്തിന് വിമാനങ്ങളില്ലാത്തത് കാരണം ഉത്തര മലബാറുകാരില്‍ കൂടുതല്‍ പേര്‍ക്കും കോഴിക്കോട്ടേക്ക് തന്നെ ടിക്കറ്റെടുക്കേണ്ടി വരുന്നു. മതിയായ സൌകര്യങ്ങളുടെ അപര്യാപ്തത കാരണം ടൂറിസ്റ്റുകളും വിമുഖത കാണിക്കുന്നു.

കോഴിക്കോട്ട് വിമാനമിറങ്ങുന്ന കണ്ണൂര്‍, കാസര്‍കോട് ജില്ലക്കാര്‍ക്ക് വീട്ടിലെത്തണമെങ്കില്‍ പിന്നെയും നാല് മണിക്കൂര്‍ വരെ വേണമായിരുന്നെങ്കില്‍ കണ്ണൂര്‍ എയര്‍പോര്‍ട്ട് വന്നതോടെ അത് ഒരു മണിക്കൂറിനകത്തായി ചുരുങ്ങി. പക്ഷെ ആവശ്യത്തിന് വിമാനങ്ങളില്ലാത്തതിനാല്‍ കൂടുതല്‍ പേര്‍ക്കും ഇപ്പോഴും കരിപ്പൂരിനെ ആശ്രയിക്കേണ്ടി വരുന്നു. ഉത്തര മലബാറിന്‍റെ പ്രകൃതി ഭംഗിയും ആയുര്‍വേദ ടൂറിസവുമൊക്കെ വലിയ സാധ്യതകളാണെങ്കിലും ഉപയോഗപ്പെടുത്താനാകുന്നില്ല.