കണ്ണൂർ കൂത്തുപറമ്പ് മെരുവമ്പായിയിൽ ടവേര വാഹനം നിയന്ത്രണം വിട്ടുമറിഞ്ഞ് 2 പേർ മരിച്ചു. ഏഴ് പേർക്ക് പരുക്ക്. ഉരുവച്ചാൽ കയനിയിലെ ഹരീന്ദ്രൻ (68) ഷാരോൺ (8) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് സംഭവം. കോഴിക്കോട് എയർപോർട്ടിൽ നിന്നും വരികയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
![](https://i0.wp.com/malayalees.ch/wp-content/uploads/2023/05/accident-kannur-death.jpg?resize=820%2C450&ssl=1)