കാർട്ടൂൺ പുരസ്കാര വിവാദത്തില്‍ മന്ത്രി എ.കെ ബാലനെ തള്ളി കാനം രാജേന്ദ്രന്. ജൂറിയെ നിശ്ചയിച്ച് പുരസ്കാരം പ്രഖ്യാപിച്ചാൽ കൊടുക്കാനുള്ള അധികാരം അവർക്കുണ്ട്. മറിച്ചു പറയാനുള്ള അധികാരം മന്ത്രിക്കു ഉണ്ടെന്നു തോന്നുന്നില്ലെന്നും കാനം പറഞ്ഞു.
Related News
വാടി കടപ്പുറത്ത് മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു
കൊല്ലം വാടി കടപ്പുറത്ത് മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു. കടപ്പുറത്ത് കൂട്ടിയിട്ടിരുന്ന ചപ്പുചവറുകൾ രാവിലെ പത്തരയോടെ കത്തുകയായിരുന്നു. മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്.ആളപായമോ നാശനഷ്ടമോ ഇല്ല.
കോൺഗ്രസിൽ പരസ്യ പ്രസ്താവനയ്ക്ക് വിലക്ക്
കോൺഗ്രസിൽ പരസ്യ പ്രസ്താവന വിലക്കി എഐസിസി. പരസ്യപ്രസ്താവനകൾ പാർട്ടിയുടെ സാധ്യതകളെ ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. പാർട്ടിക്കെതിരെ ഒരു തരത്തിലുമുള്ള പ്രസ്താവനകൾ പാടില്ലെന്നാണ് എഐസിസിയുടെ നിർദേശം. അഭിപ്രായ വ്യത്യാസങ്ങൾ രേഖപ്പെടുത്താൻ പാർട്ടി വേദികൾ ഉൾപ്പെടുത്താൻ എഐസിസി നിർദേശിച്ചു. അച്ചടക്കം പാലിക്കാത്തവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും എഐസിസി മുന്നറിയിപ്പ് നൽകി. പാർട്ടിക്കെതിരെ പരസ്യ പ്രസ്താവനകളുമായി നേതാക്കൾ രംഗത്തെത്തുന്ന സാഹചര്യത്തിലാണ് എഐസിസിയുടെ ഇടപെടൽ. നേതാക്കന്മാരുടെ പ്രസ്താവന തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടിയാകുമെന്നാണ് എഐസിസി വിലയിരുത്തുന്നത്.
കശ്മീര്‍: കേന്ദ്രത്തിന്റെ അവകാശവാദങ്ങള്‍ തെറ്റ്, കണ്ട കാര്യങ്ങള്‍ കോടതിയെ അറിയിക്കുമെന്ന് യെച്ചൂരി
യൂസഫ് തരിഗാമിയെ കശ്മീരില്‍ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കശ്മീരിലെത്തി തരിഗാമിയെ കണ്ടതിന് ശേഷം യെച്ചൂരി ഡല്‍ഹിയില്‍ തിരിച്ചെത്തി. കശ്മീരിനെ കുറിച്ചുള്ള സര്‍ക്കാര്‍ അവകാശവാദങ്ങളെല്ലാം തെറ്റാണ്. താന്‍ കണ്ട കാര്യങ്ങള്‍ സുപ്രീം കോടതിയെ അറിയിക്കുമെന്നും യെച്ചൂരി പറഞ്ഞു. ഇന്നലെയാണ് യെച്ചൂരി ശ്രീനഗറിലെത്തി തരിഗാമിയെ കണ്ടത്. കേന്ദ്ര സര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളിക്കൊണ്ടാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതി യെച്ചൂരിക്ക് സന്ദര്‍ശന അനുമതി നല്‍കിയത്. യൂസഫ് തരിഗാമിയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് സന്ദര്‍ശനത്തിന് ശേഷം സീതാറാം യെച്ചൂരി സുപ്രിം […]