India Kerala

കനകദുര്‍ഗയെ ഭര്‍തൃവീട്ടുകാര്‍ മര്‍ദിച്ചെന്ന് പരാതി

ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗയെ ഭര്‍തൃവീട്ടുകാര്‍ മര്‍ദിച്ചതായി പരാതി. കനകദുര്‍ഗ പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

പെരിന്തല്‍മണ്ണ അങ്ങാടിപ്പുറത്തുള്ള ഭര്‍തൃവീട്ടിലെത്തിയതായിരുന്നു കനകദുര്‍ഗ. ഭര്‍തൃമാതാവ് കനകദുര്‍ഗയെ പട്ടിക ഉപയോഗിച്ച് തലക്കടിച്ചെന്നാണ് പരാതി. തുടര്‍ന്ന് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.

അതേസമയം ഭര്‍തൃമാതാവും ആശുപത്രിയിലെത്തി. അവര്‍ പറയുന്നത് കനകദുര്‍ഗ തന്നെ പിടിച്ചുതള്ളിയെന്നാണ്. പൊലീസ് സ്ഥലത്തെത്തി ഇരുവരുടെയും മൊഴിയെടുത്തു.