India Kerala

കല്ലട ബസില്‍ പീഡനശ്രമം; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി

കല്ലട ബസിൽ യുവതിക്ക് നേരെ പീഡന ശ്രമം. മണിപ്പാലിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസിലാണ് സംഭവം. യാത്രക്കാർ ഇടപെട്ട് പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സഹ ഡ്രൈവർ ജോൺസൺ പുതുപ്പള്ളിയെ അറസ്റ്റ് ചെയ്തു.

പുലർച്ചെ ഒന്നരയോടെയാണ് തമിഴ്നാട് സ്വദേശിനി കല്ലട ബസിൽ പീഡന ശ്രമത്തിന് ഇരയാകുന്നത്. കണ്ണൂർ നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന യാത്രക്കാരി കോഴിക്കോട് കാക്കഞ്ചേരിയിൽ വെച്ച് ബഹളം വെച്ചതോടെ സഹയാത്രക്കാർ ഇടപെട്ട് വാഹനം നിർത്തിച്ചു. ബസിന്റെ സഹ ഡ്രൈവർ ജോൺസൺ പുതുപ്പള്ളി തന്നെ കയറിപ്പിടിക്കാൻ ശ്രമിച്ചെന്ന് യുവതി ആവർത്തിച്ചതോടെ യാത്രക്കാർ പൊലീസിനെ വിവരം അറിയിച്ചു. ഇതോടെ തേഞ്ഞിപ്പാലം പൊലീസ് സ്ഥലത്തെത്തി ബസ് കസ്റ്റഡിയിലെടുത്തു. യുവതിയുടെ പരാതിയിൽ ജോൺസനെ കസ്റ്റഡിയിലെടുത്ത പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.