കല്ലട ബസില്‍ യാത്രക്കാര്‍ അക്രമിക്കപ്പെട്ട കേസില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറും പൊലീസും റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ഇവരോട് വീണ്ടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ നിര്‍ദേശം നല്‍കി. സ്വകാര്യ ബസുകളുടെ കൊള്ളയ്ക്ക് യാത്രക്കാര്‍ ഇരയാകുന്നത് റെയില്‍വെ സംവിധാനം കാര്യക്ഷമമാകാത്തതു കൊണ്ടാണെന്നും ഇക്കാര്യം ചൂണ്ടിക്കാണിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും കമ്മീഷന്‍ അംഗം പി മോഹനദാസ് പറഞ്ഞു.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/05/kallada-bus-attack-human-right-commission.jpg?resize=1200%2C600&ssl=1)