India Kerala

ഗതാഗത നിയമം ലംഘിച്ച് സര്‍വീസ് നടത്തുന്നത് 147 ബസുകള്‍

അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളില്‍ മോട്ടോര്‍വാഹന വകുപ്പ് പരിശോധന പുരോഗമിക്കുന്നു. മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. സംസ്ഥാനത്ത് ഗതാഗത നിയമം ലംഘിച്ച് സര്‍വീസ് നടത്തുന്നത് 147 ബസുകളെന്ന് കണ്ടെത്തി. 1,10,000 രൂപ മോട്ടോര്‍ വാഹന വകുപ്പ് പിഴ ചുമത്തി. കൊച്ചിയിലും തൃശൂരിലും പരിശോധന തുടരുകയാണ്.

കല്ലടയുടെ ബസുകളും സര്‍വീസ് നടത്തുന്നത് നിയമം ലംഘിച്ചാണെന്ന് പരിശോധനയിൽ കണ്ടെത്തി. ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സെന്ന പേരിലാണ് പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് പരിശോധന നടത്തുന്നത്. കോഴിക്കോട് നടത്തിയ പരിശോധനയില്‍ നിരവധി ട്രാവല്‍സ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത് ലൈസന്‍സില്ലാതെയാണെന്ന് മോട്ടോര്‍ വാഹനവകുപ്പ് കണ്ടെത്തി.

നിയമലംഘനം നടത്തുന്ന സര്‍വീസുകള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഗതാഗതമന്ത്രി ഇന്ന് പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്.