കളമശ്ശേരി മെഡിക്കൽ കോളേജിലെ കോവിഡ് പരിചരണത്തിൽ ഗുരുതര വീഴ്ചയെന്ന് വെളിപ്പെടുത്തയ നഴ്സിങ് ഓഫീസറുടെ ശബ്ദ സന്ദേശത്തിലെ കാര്യങ്ങള്‍ സത്യവിരുദ്ധമെന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജ് അധികൃതര്‍. നഴ്സിങ് ഓഫീസര്‍ ഒരുമാസമായി അവധിയിലാണ്, കോവിഡ് ചികിത്സ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നില്ല.
കീഴ്ജീവനക്കാരെ ജാഗരൂകരാക്കാന്‍ വേണ്ടി അവര്‍ തെറ്റായി പറഞ്ഞ കാര്യങ്ങളാണെന്ന് രേഖാമൂലം വിശദീകരണം നല്‍കി. ഗുരുതരമായ കോവിഡ് നിമോണിയ ബാധിച്ചാണ് രോഗി മരിച്ചത്. ശ്വസന സഹായിയുടെ ഓക്സിജന്‍ ട്യൂബുകള്‍ ഊരിപ്പോകുന്നതല്ലെന്നും മെഡിക്കല്‍കോളജ് സൂപ്രണ്ട് വിശദീകരണത്തില്‍ പറയുന്നു.
കളമശ്ശേരി മെഡിക്കൽ കോളേജിലെ കോവിഡ് പരിചരണത്തിൽ ഗുരുതര വീഴ്ചയുണ്ടായതായാണ് വെളിപ്പെടുത്തൽ. ചെറിയ വീഴ്ച കൊണ്ട് പലരുടെയും മരണം സംഭവിച്ചിട്ടുണ്ടെന്ന് നഴ്സിങ് സൂപ്രണ്ട്. ഫോർട്ട് കൊച്ചി സ്വദേശി ഹാരിസ് മരിച്ചത് ഓക്സിജൻ ട്യൂബ് മാറിക്കിടന്നതിനാലാണെന്ന് സൂപ്രണ്ട്. ഉത്തരവാദികൾ രക്ഷപ്പെട്ടത് ഡോക്ടർമാർ സഹകരിച്ചതിനാലെന്നും നഴ്‍സിംഗ് സൂപ്രണ്ട്. നഴ്‍സിംഗ് സൂപ്രണ്ടിന്‍റെ സന്ദേശം മീഡിയവണിന്.
പല രോഗികളുടേയും ഓക്സിജന്‍ മാസ്കുകള്‍ മാറിക്കിടക്കുന്നതായി സൂപ്പര്‍വിഷന് പോയ ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വെന്‍റിലേറ്ററിന്‍റെ ട്യൂബുകള്‍ ശരിക്കാണോ എന്ന് ഐ.സി.യുവിലുള്ളവര്‍ കൃത്യമായി പരിശോധിക്കണം. നമ്മുടെ ഭാഗത്ത് നിന്നുള്ള ചെറിയ വീഴ്ച കൊണ്ട് പല രോഗികളുടേയും ജീവന്‍ പോയിട്ടുണ്ട്.
ഇക്കാര്യം ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. എന്നാല്‍ അതൊന്നും നമ്മുടെ വീഴ്ചയായി കാണുകയോ ശിക്ഷണ നടപടികളെടുക്കുകയോ ചെയ്തിട്ടില്ല. നമ്മള്‍ കഷ്ടപ്പെടുന്നത് കൊണ്ടാണ് അത്. പക്ഷേ, നമ്മളുടെ അടുത്ത് വീഴ്ച സംഭവിച്ചിട്ടുണ്ട്.. അതുകൊണ്ട് ശ്രദ്ധിക്കണമെന്നും നഴ്‍സിംഗ് സൂപ്രണ്ട്, തന്‍റെ സഹപ്രവര്‍ത്തകരോടായുള്ള ഓഡിയോ സന്ദേശത്തില്‍ പറയു