കളമശേരി മെഡിക്കല്‍ കോളജില്‍ കോവിഡ് ചികിത്സയിലിരിക്കെ രോഗി മരിച്ച കേസിലെ പൊലീസ് അന്വേഷണത്തിനെതിരെ ബന്ധുക്കള്‍ രംഗത്ത്. ആശുപത്രിയുടെ വീഴ്ച പൊലീസ് നിസാരവത്ക്കരിക്കുകയാണെന്ന് മരിച്ച ഹാരിസിന്റെ ബന്ധുക്കള്‍ ആരോപിച്ചു. ഹാരിസ് മരിച്ചതിൽ മെഡിക്കൽ കോളജിന് വീഴ്ചയില്ലെന്നാണ് പൊലീസ് കണ്ടെത്തല്‍.
കോവിഡ് രോഗിയായിരുന്ന ഫോര്‍ട്ട് കൊച്ചി സ്വദേശി ഹാരിസ് മരിച്ചത് കളമശേരി മെഡിക്കല്‍ കോളജിന്റെ വീഴ്ച കാരണമല്ലെന്നും ഇതുമായി ബനധപ്പെട്ട പരാതിയില്‍ തെളിവുകളില്ലെന്നും കാണിച്ച് പൊലീസ് രേഖാമൂലം ബന്ധുക്കള്‍ക്ക് അറിയിപ്പ് നല്‍കിയതോടെയാണ് പൊലീസിനെതിരെ പരസ്യ പ്രതികരണവുമായി കുടുംബം രംഗത്തെത്തിയത്.
കഴിഞ്ഞ ജൂലൈ 27നാണ് ഹാരിസ് മരിച്ചത്. മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവ് ചൂണ്ടിക്കാട്ടി നഴ്സിങ് ഓഫീസറുടെ ശബ്ദസന്ദേശവും ജൂനിയര്‍ ഡോകടര്‍ നജ്മ സലീമിന്റെ വെളിപപെടുതതലും ഉണ്ടാകുന്നതിന് മുമ്പേ തന്നെ കുടുംബം മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് രേഖാമൂലം പരാതി നല്‍കിയിരുന്നു. പിന്നീടാണ് പൊലീസില്‍ പരാതി നല്‍കിയത്. കേസില്‍ ഹാരിസിന്റെ ഭാര്യയുടെ മൊഴിയോ മറ്റ് ഡിജിറ്റ്ല് തെളിവുകളോ പൊലീസ് ശേഖരിച്ചില്ലെന്ന് കുടുംബം പറയുന്നു.