കക്കി ആനത്തോട് അണക്കെട്ടിൻ്റെ ഷട്ടർ ഉയർത്തി. രണ്ടും മൂന്നും ഷട്ടറുകളാണ് ജലനിരപ്പ് ക്രമീകരിക്കുന്നതിൻറെ ഭാഗമായി ഉയർത്തിയത്. അണക്കെട്ടിലെ റൂൾ കർവ് നിലനിർത്താനാണ് ഷട്ടറുകൾ ഉയർത്തിയത്. 30 സെൻ്റിമീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തിയത്. സെക്കൻഡിൽ 50 ക്യുമെക്സ് വെള്ളം പുറത്തേക്ക് ഒഴുക്കും.(kakki-aanathod dam)
അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷിയോട് അടുത്തെത്തിയതിനാൽ ഡാമിലെ ജലനിരപ്പ് ക്രമപ്പെടുത്താനാണ് ഷട്ടറുകൾ തുറന്നിരിക്കുന്നതെന്നാണ് വിശദീകരണം. നദികളിൽ ജലനിരപ്പ് കാര്യമായ ഉയരാത്ത രീതിയിലാവും വെള്ളം തുറന്നു വിടുകയെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
അടുത്ത ദിവസങ്ങളിൽ മഴ പെയ്യുകയും കൂടുതൽ വെള്ളം ഡാമിലേക്ക് എത്തുകയും ചെയ്താൽ ബുദ്ധിമുട്ടാണ്ടാകാതിരിക്കാനാണ് മഴ മാറി നിൽക്കുന്ന സമയത്ത് ഡാം തുറന്നത്.