വെല്ലുവിളികള്‍ നിറഞ്ഞ മണ്ഡല- മകരവിളക്ക് കാലമാണ് പൂര്‍ത്തിയാകുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. രാജ്യം ഭരിക്കുന്ന പാർട്ടി ശബരിമലയിൽ ആളുകൾ വരരുതെന്ന് ക്യാമ്പയിൻ നടത്തി. ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമായിരുന്നു ഇത്. നട വരുമാനത്തിലുണ്ടായ കുറവ് ഭക്തര്‍ തന്നെ നികത്തുമെന്നും കടകംപള്ളി പറഞ്ഞു . മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ സന്നിധാനത്തെത്തിയതായിരുന്നു മന്ത്രി.
