വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ ആരോപണങ്ങള്‍ തള്ളി മന്ത്രി കടകംപള്ളി സുരേന്ദ്രന്. ആരോപണങ്ങളിൽ കഴമ്പില്ലെന്ന് മന്ത്രി പറഞ്ഞു. ഗണ്‍മാനെ പ്രതിചേര്‍ത്ത സംഭവത്തില്‍ അന്വേഷണം നടക്കട്ടെയെന്നും പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടുവെന്ന് കരുതി കുറ്റക്കാരൻ ആകില്ലെന്നും മന്ത്രിയുടെ വിശദീകരണം. കുറ്റക്കാരനാണെന്നു തെളിയുംവരെ സനില്‍കുമാര്‍ തന്റെ സ്റ്റാഫായിരിക്കുമെന്നും കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
Related News
കാസര്‍കോട് യുവാക്കള്‍ക്ക് നേരെ പേര് ചോദിച്ച് മര്‍ദനം
കാസര്‍കോട് യുവാക്കള്‍ക്ക് നേരെ പേര് ചോദിച്ച് മര്‍ദനം. യാത്രക്കിടെ വഴിയില്‍ വാഹനം നിര്‍ത്തിയ യുവാക്കളെ രണ്ടംഗ സംഘം പേര് ചോദിച്ച് മര്‍ദിച്ചെന്നാണ് പരാതി. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കറന്തക്കാട് പെട്രോള്‍ പമ്പില്‍ വെച്ച് മറ്റൊരാളും സമാനമായ രീതിയില്‍ അക്രമത്തിനിരയായി. ഗള്‍ഫില്‍ നിന്നെത്തുന്ന ബന്ധുവിനെ കൂട്ടിക്കൊണ്ട് വരാനായി മംഗലാപുരം എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്ന കാഞ്ഞങ്ങാട് മരക്കാപ്പ് സ്വദേശികളായ ഫായിസിനും, സുഹൃത്ത് അനസിനുമാണ് മര്‍ദനമേറ്റത്. കാസര്‍കോട് കറന്തക്കാട് താളിപ്പടുപ്പ് മൈതാനത്തിന് സമീപം തിങ്കളാഴ്ച്ച പുലര്‍ച്ചെ 1 മണിക്കാണ് ആക്രമണമുണ്ടായത്. […]
‘കേരളത്തിലെ സാഹചര്യത്തിന് യോജിച്ചതല്ല’: ഡിപിആർ തട്ടിപ്പെന്ന് സാധ്യതാ പഠനം നടത്തിയ സംഘത്തലവൻ
സിൽവർലൈൻ പദ്ധതിയുടെ ഡി പി ആർ തട്ടിപ്പെന്ന് പ്രാഥമിക സാധ്യതാ പഠനം നടത്തിയ സംഘത്തലവൻ അലോക് കുമാർ വർമ്മ. ഡി പി ആറിലേത് പ്രായോഗികമല്ലാത്ത നിർദേശങ്ങളാണ്. കേരളത്തിലെ സാഹചര്യത്തിന് യോജിച്ചതല്ല ഡി പി ആറിലെ നിർദേശങ്ങൾ. കേരളത്തിന്റെ സാഹചര്യത്തിൽ നടക്കേണ്ട പഠനങ്ങൾ നടന്നിട്ടില്ലെന്നും അലോക് കുമാർ വർമ്മ ട്വന്റി ഫോറിനോട് പറഞ്ഞു. അജണ്ടകളാണ് ഇത്തരത്തിലുള്ള ഡി പി ആറിന് പിന്നിലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇതിനിടെ അലോക് വർമ്മക്കെതിരെ കെ-റെയിൽ എം ഡി രംഗത്തുവന്നു. അലോക് വർമ്മയ്ക്ക് സിൽവർലൈനിന്റെ […]
സ്വർണവിലയിൽ നേരിയ വർധന; ഇന്ന് പവന് വർധിച്ചത് 160 രൂപ
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഇന്ന് ഗ്രാമിന് 20 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5770 രൂപയായി. ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ച് വില 46,160 രൂപയിലെത്തി. 18 കാരറ്റിന്റെ സ്വർണത്തിന് ഗ്രാമിന് 15 രൂപ വർധിച്ച് 4780 രൂപയായി. ഫെബ്രുവരി മാസത്തിന്റെ ആദ്യ പകുതിയിൽ സ്വർണവില ഇടിയുകയായിരുന്നെങ്കിലും രണ്ടാം പകുതിയായപ്പോഴേക്കും വില തിരിച്ചുകയറി വരികയായിരുന്നു. ഈ മാസത്തിന്റെ തുടക്കത്തിൽ 46,520 രൂപയായിരുന്നു സ്വർണവില. ഫെബ്രുവരി രണ്ടിന് 46,640 രൂപയായി […]