രാഷ്ട്രീയ യജമാനൻമാരായി കോൺഗ്രസിനെ മുസ്‍ലിം ലീഗ് അംഗീകരിച്ചിരിക്കുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. യജമാനൻമാരെ അനുസരിക്കുന്ന ഭൃത്യന്മാരെ പോലെയാണ് ലീഗിന്‍റെ പെരുമാറ്റം. ലോക കേരള സഭ, പൗരത്വ നിയമ ഭേദഗതി എന്നീ വിഷയങ്ങളിൽ കോൺഗ്രസ് എടുത്ത തീരുമാനം ലീഗ് അനുസരിച്ചുവെന്നും കടകംപള്ളി പറഞ്ഞു.
